'എല്ലാം പറഞ്ഞിട്ട് അവർ ഞങ്ങളെ ആക്രമിച്ചത് മൂന്ന് തവണ'; യുഎസിനോട് കരുണയുണ്ടാകില്ലെന്ന സൂചന നൽകി ഇറാൻ
US vs Iran
യുഎസുമായുള്ള ചർച്ചകൾ അർത്ഥമില്ലാത്തതെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ. സമാധാനം പുനഃസ്ഥാപിക്കാൻ വേണ്ടി ചർച്ചകൾ നടക്കുന്നതിനിടയിലും യുഎസ് തങ്ങളെ മൂന്ന് തവണ ആക്രമിച്ചെന്നും അങ്ങനെയുള്ളവരോട് എന്താണ് ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
അവർ ചർച്ചയും സമാധാനവും ആഗ്രഹിക്കുന്നില്ല
പ്രശ്‌നങ്ങൾ അവസാനം വേണമെന്ന് യുഎസ് ആഗ്രഹിക്കുന്നില്ല. ചർച്ചകൾ നടന്ന ശേഷവും അവർ മൂന്ന് തവണയാണ് ഇറാനെ ആക്രമിച്ചത്. അമേരിക്കയുമായി ഇനിയും ചർച്ചകൾ നടത്തുന്നതിൽ വലിയ അർത്ഥമില്ല. ചർച്ചകളല്ല അവർ ആഗ്രഹിക്കുന്നതും, മറിച്ച് അവരുടെ ആഗ്രഹം ഇറാന്റെ പതനമാണ് - പെസെഷ്‌കിയാൻ പറഞ്ഞു.
തിരിച്ചടിക്കുമെന്ന് സൂചന
യുഎസിനെതിരെ അതേ നാണയത്തിൽ തിരിച്ചടിക്കുകയാണ് ഇറാന്റെ ലക്ഷ്യം. ഇറാന്റെ പതനമാണ് യുഎസ് ലക്ഷ്യം. അതിനായി എല്ലാ ദിവസവും കൊലപാതകങ്ങളും ഉപരോധങ്ങളും ഭീഷണിയും ഉയർത്തുന്നു. ചർച്ചയിൽ നൽകിയ വാഗ്ദാനങ്ങൾ ലംഘിക്കുകയും സമാധാന അന്തരീക്ഷം തകർക്കുകയും ചെയ്യുന്നവരോട് ഇനിയൊരു ചർച്ചയ്ക്കില്ലെന്നാണ് ഇറാന്റെ നിലപാട്.
ശക്തമായ പ്രതിരോധം
അമേരിക്ക നടത്തുന്ന യുദ്ധം സൈനിക മാർഗങ്ങളിലൂടെ പരിഹരിക്കാൻ കഴിയില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പുതിയ ആക്രമണങ്ങൾ ഉണ്ടായാൽ ശക്തമായി പ്രതിരോധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ അദ്ദേഹം, സൈനിക നടപടികളോ പുതിയ ഉപരോധങ്ങളോ ഇതിന് പരിഹാരമല്ലെന്നും, നീതിയും ന്യായവും അടിസ്ഥാനമാക്കിയുള്ള ചർച്ചകളിലൂടെ മാത്രമേ യുദ്ധം അവസാനിപ്പിക്കാൻ കഴിയൂവെന്നും പറഞ്ഞു. Read Also : ഇറാന്‍ യുദ്ധമല്ല; എണ്ണവില വര്‍ധനവിന് കാരണം റഷ്യയ്ക്കെതിരായ ഉക്രെയ്നിന്റെ ആക്രമണങ്ങളാണെന്ന് ട്രംപ്
