1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Drishyam 3 Day 1 Box Office

Drishyam 3: ജോർജ്ജ്കൂട്ടി തൂക്കി; ദൃശ്യം 3 ആദ്യദിനം 43 കോടി !

അഡ്വാൻസ് ബുക്കിങ്ങിലൂടെ 35 കോടിയാണ് ദൃശ്യം 3 നേടിയത്. ഇന്ത്യൻ ബോക്‌സ്ഓഫീസിൽ നിന്ന് മാത്രമായി 5,506 ഷോകളിൽ നിന്ന് 15.85 കോടി സ്വന്തമാക്കി

Drishyam 3, Drishyam 3 Review, Drishyam Malayalam Review, Drishyam 3 Social Media Reactions, Drishyam Mohanlal, ദൃശ്യം 3, ദൃശ്യം 3 മോഹൻലാൽ, ദൃശ്യം 3 റിവ്യു, ദൃശ്യം 3 മലയാളി റിവ്യു
Drishyam 3: ജോർജ്ജ്കുട്ടി വീണ്ടും തിയറ്ററിലെത്തി, ബോക്‌സ്ഓഫീസിൽ കോടികിലുക്കവും ! ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'ദൃശ്യം 3' ആദ്യദിനം വേൾഡ് വൈഡ് ബോക്‌സ്ഓഫീസിൽ നിന്ന് നേടിയത് 43.27 കോടിയാണ്. 
 
അഡ്വാൻസ് ബുക്കിങ്ങിലൂടെ 35 കോടിയാണ് ദൃശ്യം 3 നേടിയത്. ഇന്ത്യൻ ബോക്‌സ്ഓഫീസിൽ നിന്ന് മാത്രമായി 5,506 ഷോകളിൽ നിന്ന് 15.85 കോടി സ്വന്തമാക്കി. മലയാളം പതിപ്പ് 3,503 ഷോകളിൽ നിന്ന് 13.70 കോടി കരസ്ഥമാക്കി. തെലുങ്ക് പതിപ്പ് 1.50 കോടി നേടിയപ്പോൾ തമിഴിൽ 45 ലക്ഷവും കന്നഡ 20 ലക്ഷവുമാണ് സ്വന്തമാക്കിയത്. 
 
ദൃശ്യം 3 മുൻ ഭാഗങ്ങളെ പോലെ ഒരു സീറ്റ് എഡ്ജ് ത്രില്ലർ അല്ല. മറിച്ച് കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന ഇമോഷണൽ ഡ്രാമയും അതിനെ തുടർന്നുണ്ടാകുന്ന ഉദ്വേഗജനകമായ സംഭവങ്ങളും അടങ്ങുന്നതാണ്. ആദ്യ രണ്ട് ഭാഗങ്ങളിൽ രണ്ടാം പകുതിയിൽ സസ്‌പെൻസുകൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയിരുന്നതെങ്കിൽ മൂന്നാം ഭാഗത്ത് കഥാപാത്രങ്ങൾ കടന്നുപോകുന്ന ആത്മസംഘർഷങ്ങൾക്കാണ് പ്രാധാന്യം. വൻ ട്വിസ്റ്റുകൾ പ്രതീക്ഷിച്ചുവരുന്ന പ്രേക്ഷകരെ ഇത് ചിലപ്പോൾ നിരാശപ്പെടുത്തിയേക്കും. 
About Writer
WEBDUNIA