അനുബന്ധ വാര്‍ത്തകള്‍
- Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്ലര് ശ്രദ്ധനേടുന്നു
- Bha Bha Ba Release: കേസിലെ വിധി അനുകൂലം; 'ഭ.ഭ.ബ' 18 നു തന്നെ, വന്‍ ആഘോഷപരിപാടികള്‍
- Mohanlal: അമ്മ സംഘടനയിൽ നിന്നും പോയവർ തിരിച്ചുവരണമെന്ന് മോഹൻലാൽ
- Bha Bha Ba Item Song: ഭ.ഭ.ബയിൽ ഐറ്റം സോങ്ങിന് വേണ്ടി മാത്രം ചിലവ് 4 കോടി, ത്രസിപ്പിക്കാൻ തമന്ന!
- ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍
Bha Bha Ba Song Trolls: 'വിനായക് ശശികുമാറും ഷാനും ചേര്‍ന്ന് ഏട്ടന്മാര്ക്കു പണികൊടുക്കുകയാണോ'; ട്രോളുകളില്‍ നിറഞ്ഞ് 'ഭ.ഭ.ബ'യിലെ പാട്ട്
പോസിറ്റീവ് ഫാക്ടര്‍ എന്നുപറയാന്‍ ഈ പാട്ടില്‍ യാതൊന്നും ഇല്ലെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു
Bha Bha Ba Song
Bha Bha Ba Movie: ക്രിസ്റ്റിയന്‍ ബ്രദേഴ്സിനു ശേഷം ദിലീപും മോഹന്‍ലാലും ഒന്നിക്കുന്ന 'ഭ.ഭ.ബ' ഡിസംബര്‍ 18 നു തിയറ്ററുകളിലെത്തുകയാണ്. നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ദിലീപ് നായകനും മോഹന്‍ലാല്‍ കാമിയോ വേഷത്തിലുമാണ്. ചിത്രത്തിലെ 'അഴിഞ്ഞാട്ടം' എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ഇന്നലെ റിലീസ് ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളില്‍ വളരെ മോശം പ്രതികരണമാണ് ഈ പാട്ടിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.
പോസിറ്റീവ് ഫാക്ടര്‍ എന്നുപറയാന്‍ ഈ പാട്ടില്‍ യാതൊന്നും ഇല്ലെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു. 'വരികള്‍ മോശം, സംഗീതം അതിനേക്കാള്‍ മോശം' എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. മോഹന്‍ലാലും ദിലീപും ഒന്നിച്ച് ഡാന്‍സ് കളിക്കുന്ന രംഗങ്ങള്‍ക്കു പോലും തണുപ്പന്‍ പ്രതികരണമാണ് ആരാധകരില്‍ നിന്നുപോലും ലഭിച്ചുകൊണ്ടിരിക്കുന്നത്.
'ചിലര്‍ മകനാ
ചിലര്‍ക്ക് നന്പനാ
ഇടഞ്ഞ കൊമ്പനാ
നമുക്ക് അണ്ണനാ,' എന്നു തുടങ്ങുന്ന വരികള്‍ സമൂഹമാധ്യമങ്ങളില്‍ ട്രോളായിരിക്കുകയാണ്. വിനായക് ശശികുമാറിന്റേതാണ് വരികള്‍. സംഗീതം ഷാന്‍ റഹ്മാന്. വിനായക് ശശികുമാറിനും ഷാന്‍ റഹ്മാനും ദിലീപിനോടു എന്തെങ്കിലും ശത്രുതയുണ്ടോ എന്നാണ് പാട്ടിനു താഴെ പലരും തമാശയായി കമന്റ് ചെയ്തിരിക്കുന്നത്.
എം.ജി.ശ്രീകുമാര്‍, വിനീത് ശ്രീനിവാസന്, നിരഞ്ജ് സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.