അനുരാഗ് കശ്യപ് മലയാളത്തിലേക്ക്, നായകനായി ആസിഫ് അലിയെത്തുമെന്ന് റിപ്പോർട്ട്

Anurag Kashyap, Malayalam movie, Asif ali, Cinema News,അനുരാഗ് കശ്യപ്, മലയാളം സിനിമ, ആസിഫ് അലി, സിനിമാവാർത്ത
അഭിറാം മനോഹർ| Last Modified തിങ്കള്‍, 15 ഡിസം‌ബര്‍ 2025 (18:47 IST)
ഇന്ത്യന്‍ സിനിമയുടെ ഗതി തന്നെ തിരിച്ചുവിട്ട സംവിധായകരില്‍ ഒരാളാണ് അനുരാഗ് കശ്യപ്. ബോളിവുഡിന്റെ സ്ഥിരം കച്ചവട സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ഗ്യാങ്ങ്‌സ് ഓഫ് വസേയ്പൂരും ബ്ലാക്ക് ഫ്രൈഡെയുമെല്ലാം സമ്മാനിച്ച അനുരാഗ് കശ്യപ് കഴിഞ്ഞ കുറച്ച് കാലമായി ബോളിവുഡ് വിട്ട് തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമാണ്. അഭിനേതാവെന്ന നിലയില്‍ മലയാളത്തില്‍ റൈഫിള്‍ ക്ലബ് എന്ന സിനിമയിലും അനുരാഗ് കശ്യപ് അഭിനയിച്ചിരുന്നു.

ഇപ്പോഴിതാ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് അനുരാഗ് കശ്യപെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആസിഫ് അലിയാകും സിനിമയില്‍ നായകനാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം നിശാഞ്ചിയാണ് അനുരാഗിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സിനിമ പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാനായിരുന്നില്ല.

അതേസമയം സിനിമയെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല. വാര്‍ത്തകളോട് അനുരാഗും ആസിഫും ഇതുവരെയും പ്രതികരിച്ചിട്ടില്ല. ടിക്കി ടാക്കയാണ് ആസിഫ് അലിയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന സിനിമ. ആസിഫിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയായാണ് ടിക്കി ടാക്ക ഒരുങ്ങുന്നത്. രോഹിത് വി എസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ നസ്ലെന്‍, വാമിക ഗബ്ബി, സഞ്ജന നടരാജന്‍, ലുക്മാന്‍ അവറാന്‍ എന്നിവരും സിനിമയിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :