Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു
നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി കുറ്റവിമുക്തനാക്കിയ ശേഷം റിലീസ് ചെയ്യുന്ന ദിലീപ് ചിത്രമാണ് 'ഭ.ഭ.ബ'
രേണുക വേണു|
Last Modified വ്യാഴം, 11 ഡിസംബര്‍ 2025 (08:03 IST)
Bha Bha Ba Trailer
Bha Bha Ba Trailer: ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത 'ഭ.ഭ.ബ' (ഭയം ഭക്തി ബഹുമാനം) ട്രെയ്‌ലര്‍ ശ്രദ്ധ നേടുന്നു. ചിത്രത്തിലെ കാമിയോ കഥാപാത്രത്തെ ട്രെയ്‌ലറില്‍ വെളിപ്പെടുത്തി. സൂപ്പര്‍താരം മോഹന്‍ലാലാണ് 'ഭ.ഭ.ബ'യില്‍ സുപ്രധാന കാമിയോ വേഷം ചെയ്തിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി കുറ്റവിമുക്തനാക്കിയ ശേഷം റിലീസ് ചെയ്യുന്ന ദിലീപ് ചിത്രമാണ് 'ഭ.ഭ.ബ'. ആരാധകര്‍ വലിയ ആഘോഷ പരിപാടികളാണ് റിലീസിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 18 നാണ് ചിത്രത്തിന്റെ റിലീസ്.
വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, സലിം കുമാര്‍, ദേവന്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ഗോകുലം പ്രൊഡക്ഷന്‍സ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സംഗീതം ഷാന്‍ റഹ്‌മാനും പശ്ചാത്തല സംഗീതം ഗോപി സുന്ദറും. ഫഹിം സഫാര്‍, നൂറിന്‍ ഷെരീഫ് എന്നിവര്‍ ചേര്‍ന്നാണ് കഥ.