അനുബന്ധ വാര്‍ത്തകള്‍
- Drishyam: ദൃശ്യം 3 ഹിന്ദിയിൽ ആദ്യം എത്തില്ല, നിയമപരമായി നേരിടും എന്നറിയിച്ചു: അവർ പിന്മാറിയെന്ന് ജീത്തു ജോസഫ്
- Hridayapoorvam Official Teaser: 'നിനക്ക് ഫഫയെ മാത്രമ്രേ അറിയൂ?'; ചിരിപ്പിച്ച് 'ഹൃദയപൂര്‍വ്വം' ടീസര്‍, ഓണം ലാലേട്ടന് തൂക്കുമോ?
- Mohanlal: മോഹന്‍ലാലിന്റെ സ്ത്രൈണത ആഘോഷിക്കപ്പെട്ടാല്‍ ആര്‍ക്കാണ് കുഴപ്പം?
- Mohanlal Feminine Look: എങ്ങും 'മോഹനലാലത്തം', കയ്യടികൾ വാരിക്കൂട്ടി മോഹൻലാൽ
- Mohanlal and Pranav Mohanlal: കിട്ടിയോ? ആ... കിട്ടി! മോഹൻലാലും പ്രണവും ഒന്നിച്ചുള്ള വീഡിയോ ഏറ്റെടുത്ത് ആരാധകർ
ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍
18 ദിവസത്തെ ഡേറ്റാണ് ലാല്‍ 'ഭ.ഭ.ബ'യ്ക്കു നല്‍കിയിരിക്കുന്നത്
ദിലീപിനെ നായകനാക്കി നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'ഭ.ഭ.ബ'യില്‍ (ഭയം ഭക്തി ബഹുമാനം) മോഹന്‍ലാലിന്റേത് മാസ് കഥാപാത്രമെന്ന് സൂചന. ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. മോഹന്‍ലാലിന്റെ കാമിയോ റോളാണ് ചിത്രത്തിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം.
18 ദിവസത്തെ ഡേറ്റാണ് ലാല്‍ 'ഭ.ഭ.ബ'യ്ക്കു നല്‍കിയിരിക്കുന്നത്. ഈ ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയില്‍ ലാല്‍ അതിഥിയായി എത്തിയത് 'ഭ.ഭ.ബ' ലുക്കിലാണ്. നേര്‍ത്ത കുറ്റിത്താടിയില്‍ മീശ പിരിച്ച് കിടിലന്‍ ലുക്കിലാണ് ലാലിനെ കാണുന്നത്. ദിലീപിനൊപ്പം മോഹന്‍ലാലിന്റെ പാട്ട് രംഗവും ഉണ്ടെന്നാണ് വിവരം.
'ഭ.ഭ.ബ'യില്‍ കേവലം കാമിയോ റോളില്‍ മാത്രം ഒതുങ്ങുന്ന കഥാപാത്രമായിരിക്കില്ല മോഹന്‍ലാലിന്റേത്. മോഹന്‍ലാല്‍-ദിലീപ് കോംബിനേഷന്‍ സീനുകളായിരിക്കും ചിത്രത്തിന്റെ ശ്രദ്ധാകേന്ദ്രം. 'ഭ.ഭ.ബ'യുടെ രണ്ടാം ഭാഗത്തെ കുറിച്ചും ആലോചനകള്‍ നടക്കുന്നുണ്ട്. രണ്ടാം ഭാഗത്തിലും ലാലിന്റെ കഥാപാത്രം വരുന്ന പോലെയാകും ആദ്യ ഭാഗം അവസാനിപ്പിക്കുകയെന്നാണ് വിവരം. വിനീത് ശ്രീനിവാസന്, ധ്യാന്‍ ശ്രീനിവാസന് എന്നിവരും 'ഭ.ഭ.ബ'യില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഈ വര്‍ഷം തന്നെ റിലീസ് ഉണ്ടാകും. 14 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് മോഹന്‍ലാലും ദിലീപും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്.