Bha Bha Ba Release: കേസിലെ വിധി അനുകൂലം; 'ഭ.ഭ.ബ' 18 നു തന്നെ, വന്‍ ആഘോഷപരിപാടികള്‍

കേസില്‍ കുറ്റവിമുക്തനായ ശേഷമുള്ള ആദ്യ സിനിമയായതുകൊണ്ട് വന്‍ ആഘോഷ പരിപാടികളാണ് ദിലീപ് ഫാന്‍സ് അസോസിയേഷന്‍ സംഘടിപ്പിക്കുക

രേണുക വേണു| Last Modified ചൊവ്വ, 9 ഡിസം‌ബര്‍ 2025 (10:51 IST)

Release: നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനായതോടെ മലയാള സിനിമയില്‍ സജീവമാകാന്‍ ദിലീപ്. നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത 'ഭ.ഭ.ബ' (ഭയം ഭക്തി ബഹുമാനം) ഡിസംബര്‍ 18 നു തിയറ്ററുകളിലെത്തും. റിലീസ് ഡിസംബര്‍ 25 ലേക്ക് നീട്ടാന്‍ ആലോചന നടന്നിരുന്നെങ്കിലും ഈ സാഹചര്യത്തില്‍ 18 നു തന്നെ റിലീസ് ചെയ്യാനാണ് തീരുമാനം.

കേസില്‍ കുറ്റവിമുക്തനായ ശേഷമുള്ള ആദ്യ സിനിമയായതുകൊണ്ട് വന്‍ ആഘോഷ പരിപാടികളാണ് ദിലീപ് ഫാന്‍സ് അസോസിയേഷന്‍ സംഘടിപ്പിക്കുക. ചിത്രത്തില്‍ മോഹന്‍ലാല്‍ കാമിയോ വേഷം ചെയ്തിട്ടുണ്ട്. ദിലീപും മോഹന്‍ലാലും ഒന്നിച്ചുള്ള പ്രൊമോഷന്‍ ഇവന്റ് സംഘിടിപ്പിച്ചേക്കും. രാവിലെ ഫാന്‍സ് ഷോ ഉണ്ടാകുമെന്നാണ് ദിലീപ് ഫാന്‍സ് അറിയിക്കുന്നത്.

മോഹന്‍ലാല്‍-ദിലീപ് കോംബിനേഷന്‍ സീനുകളായിരിക്കും ചിത്രത്തിന്റെ ശ്രദ്ധാകേന്ദ്രം. 'ഭ.ഭ.ബ'യുടെ രണ്ടാം ഭാഗത്തെ കുറിച്ചും ആലോചനകള്‍ നടക്കുന്നുണ്ട്. രണ്ടാം ഭാഗത്തിലും ലാലിന്റെ കഥാപാത്രം വരുന്ന പോലെയാകും ആദ്യ ഭാഗം അവസാനിപ്പിക്കുകയെന്നാണ് വിവരം. വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും 'ഭ.ഭ.ബ'യില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. 14 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് മോഹന്‍ലാലും ദിലീപും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :