അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു; വരൻ ബിസിനസുകാരനെന്ന് റിപ്പോർട്ട്

വരും ദിവസങ്ങളിൽ വിവാഹവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന

Anushka Shetty, Anushka Shetty Wedding, Anushka Shetty bhahubali, actress anushka, അനുഷ്ക ഷെട്ടി, അനുഷ്ക ഷെട്ടി കല്യാണം, അനുഷ്ക ഷെട്ടി ബാഹുബലി, നടി അനുഷ്ക,
രേണുക വേണു| Last Updated: ബുധന്‍, 18 മാര്‍ച്ച് 2026 (11:22 IST)

Anushka Shetty
തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ അനുഷ്ക ഷെട്ടിയുടെ വിവാഹ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചയായിരിക്കുന്നത്. അനുഷ്ക തന്റെ 44-ാം വയസ്സിൽ ഒരു ബിസിനസുകാരനുമായി വിവാഹിതയാകാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. നടിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് വരനെന്നും ഈ വർഷം തന്നെ വിവാഹമുണ്ടാകുമെന്നുമുള്ള സൂചനകളാണ് പുറത്തുവരുന്നത്.

എന്നാൽ വിവാഹത്തെക്കുറിച്ച് നടിയുടേയോ കുടുംബത്തിന്റേയോ ഭാ​ഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ ഉണ്ടായിട്ടില്ല. വരും ദിവസങ്ങളിൽ വിവാഹവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന.

ബാഹുബലിക്ക് ശേഷം കഴിഞ്ഞ കുറച്ച് വർഷങ്ങളായി അനുഷ്കയെയും പ്രഭാസിനെയും കുറിച്ചുള്ള അഭ്യൂഹങ്ങൾ നിറഞ്ഞു നിന്നിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നും ഗോസിപ്പുകൾ പ്രചരിച്ചിരുന്നെങ്കിലും തങ്ങൾ അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്ന് പ്രഭാസും അനുഷ്കയും വ്യക്തമാക്കുകയായിരുന്നു.

2005ൽ തെലുങ്ക് സിനിമയിലൂടെയാണ് അനുഷ്ക സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഇന്ന് തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ്. ബഹുബലി, അരുന്ധതി, ഭാഗമതി തുടങ്ങിയ ചിത്രങ്ങളിലൂടെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടിയാണ് അനുഷ്ക.
'ഗാട്ടി'യാണ് അനുഷ്കയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മലയാള ചിത്രം കത്തനാർ ആണ് അനുഷ്കയുടേതായി റിലീസിന് ഒരുങ്ങുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :