അനുബന്ധ വാര്‍ത്തകള്‍
- അധ്യാപികയെ മുക്കിക്കൊന്ന ശേഷം കാറില്‍ കൊണ്ടുപോയി കടപ്പുറത്ത് ഉപേക്ഷിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
- പാനൂർ പീഡനക്കേസ്; 'പെൺകുട്ടിയുമായി പല സ്ഥലങ്ങളിലും എത്താൻ ആവശ്യപ്പെട്ടു' - വെളിപ്പെടുത്തലുമായി കുടുംബം
- 'നിരന്തരം ശുചിമുറിയില്‍ കൊണ്ടുപോയി പപ്പന്മാഷ് ഓളെ ഉപദ്രവിച്ചു, മറ്റു കുട്ടികളോടും മോശമായി പെരുമാറി' - നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അധ്യാപകനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടു
- പ്രഷർ കുക്കറിൽ ചാരായം വാറ്റി, രണ്ട് യുവാക്കൾ അറസ്റ്റിൽ
- 'നയൻതാര ഒരു മോശം സ്ത്രീ, എന്റെ ഭർത്താവിനെ തട്ടിയെടുത്തു'; ഗുരുതര ആരോപണവുമായി സൂപ്പർതാരത്തിന്റെ ഭാര്യ
രാത്രി വീടിനു പുറത്ത് ഇറങ്ങി വരാൻ പറഞ്ഞിട്ടും വന്നില്ല, ഫോണിലൂടെ കാമുകന്റെ അധിക്ഷേപം; 15 വയസുകാരി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ
പതിനഞ്ചുവയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടിയുടെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. പരവക്കല്‍ സ്വദേശിയായ സുധീഷ് എന്ന 24 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏഴിനാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. ആറിനു രാത്രി പെൺകുട്ടിയോട് വീടിനു പുറത്തേക്ക് ഇറങ്ങിവരാൻ സുധീഷ് ആവശ്യപ്പെട്ടെങ്കിലും പെൺകുട്ടി തയ്യാറായില്ല. അടുത്ത ദിവസം ഫോണ്‍ ചെയ്ത് കാമുകന്‍ ഫോണിലൂടെ പെണ്‍കുട്ടിയെ അധിക്ഷേപിക്കുകയും ദേഷ്യപ്പെടുകയും ചെയ്തു. ഇതില്‍ മനംനൊന്ത് പത്താംക്ലാസുകാരി കിടപ്പുമുറിയില്‍ സാരിയില്‍ തൂങ്ങി ജീവനൊടുക്കുകയായിരുന്നു.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മാർച്ച് 23 മുതൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വല്യമ്മയ്ക്കൊപ്പമായിരുന്നു പെൺകുട്ടി കഴിഞ്ഞിരുന്നത്. മൂന്ന് മാസത്തില്‍ അധികമായി പെണ്‍കുട്ടിയുമായി യുവാവ് അടുപ്പത്തിലായിരുന്നു. കുട്ടി മരിക്കുന്നതിന്റെ തലേ ദിവസം രാത്രിയില്‍ പ്രതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കുട്ടി വീടിന് പുറത്ത് ഇറങ്ങി വന്നില്ല. ഇതേതുടർന്ന് കാമുകൻ പെൺകുട്ടിയോട് ദേഷ്യപ്പെടുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് കടുത്ത മാനസിക വിഷത്തിലായ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
പ്രതിക്കെതിരെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ച കുറ്റത്തിനും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം ഫോണില്‍ കൂടി ബന്ധപ്പെട്ട കുറ്റത്തിന് പോക്‌സോ നിയമപ്രകാരമുള്ള കുറ്റത്തിനും കേസെടുത്തു.