അതിജീവിച്ച് കേരളം; സംസ്ഥാനത്ത് ചികിത്സയിലുള്ളത് 167 പേർ മാത്രം, വീടുകളിലേക്ക് മടങ്ങിയത് 218 പേർ!

അനു മുരളി| Last Modified വ്യാഴം, 16 ഏപ്രില്‍ 2020 (14:23 IST)
സംസ്ഥാനത്ത് ഇന്നലെ ഒരാൾക്ക് മാത്രമാണ് സ്ഥിരീകരിച്ചത്. നിലവിൽ 167 പേർ മാത്രമാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി കൊവിഡ് 19 ബാധിച്ച് ചികിത്സയിലിരിക്കുന്നത്. കേരളത്തിനു പുത്തൻ പ്രതീക്ഷകൾ. കൊവിഡിനെ ചെറുത്ത് തോൽപ്പിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം വൈകാതെ മാറുമെന്നാണ് കണക്കുകൂട്ടൽ.

218 പേർ ഇതിനോടകം കൊവിഡില്‍ നിന്നും രോഗമുക്തി നേടുകയും ചെയ്തു. തുടക്കത്തിൽ രോഗികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനമായിരുന്നു കേരളത്തിനു. എന്നാൽ, ഇപ്പോൾ രോഗികളെ അതിവേഗം ഭേദമാക്കി വീടുകളിലേക്ക് മടക്കി അയക്കുകയാണ് കേരളം. കഠിന പ്രയത്നത്തിനിടയിലും 3 ജീവനുകളെ സംസ്ഥാനത്തിനു നഷ്ടമായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :