പ്രഷർ കുക്കറിൽ ചാരായം വാറ്റി, രണ്ട് യുവാക്കൾ അറസ്റ്റിൽ

അനു മുരളി| Last Modified വ്യാഴം, 16 ഏപ്രില്‍ 2020 (09:19 IST)
വ്യാപിച്ചതോടെ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായവരുടെ കൂട്ടത്തിൽ 'സ്വയം പ്രക്യാപിത കുടിയന്മാരുമുണ്ട്'. മദ്യം കിട്ടാതായതോടെ വാറ്റ് ചാരായവും ലഭ്യമാണ്. ഇതിനിടയിൽ ചാരായം ഉണ്ടാക്കുന്നതിനിടെ രണ്ടു യുവാക്കൾ അറസ്റ്റിലായി.

എറണാകുളം ചേരാനല്ലൂര്‍ സ്വദേശികളായ വിഷ്ണു, റിക്സണ്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുട്യൂബ് നോക്കി ചാരായം വാറ്റുന്നതിനിടെ ചേരാനല്ലൂർ പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. വിഷ്ണുവിന്‍റെ വീടിനോട് ചേര്‍ന്നായിരുന്നു പ്രഷര്‍ കുക്കറിൽ വാറ്റുചാരായം ഉണ്ടാക്കാൻ ശ്രമിച്ചത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതും ഇരുവരേയും പിടികൂടിയതും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :