'നയൻതാര ഒരു മോശം സ്ത്രീ, എന്റെ ഭർത്താവിനെ തട്ടിയെടുത്തു'; ഗുരുതര ആരോപണവുമായി സൂപ്പർതാരത്തിന്റെ ഭാര്യ

അനു മുരളി| Last Modified ബുധന്‍, 15 ഏപ്രില്‍ 2020 (15:21 IST)
സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ ആണ് നയൻതാര. സംവിധായകൻ വിഘ്നേഷ് ശിവനുമായി പ്രണയത്തിലാണ് നയൻസിപ്പോൾ. നേരത്തേ ചിമ്പു, എന്നിവരുമായി താരത്തിനു പ്രണയബന്ധമുണ്ടായിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. പ്രഭുദേവയുമായൊത്തുള്ള വിവാഹം വരെ ഏകദേശം ഉറക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവർ തമ്മിൽ ബ്രേക്ക് അപ് ആവുകയും നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം താരം സിനിമയിലേക്ക് തിരികെ എത്തുകയും ആയിരുന്നു.

ഇപ്പോഴിതാ പ്രഭുദേവയുടെ ഭാര്യ നയൻതാരയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രഭുദേവയുടെ മുന്‍ ഭാര്യ റംലത്ത് എന്ന ലത നടി നയന്‍താര തന്റെ ജീവിതം നശിപ്പിച്ചുവെന്ന് ആരോപിക്കുന്നത്.

'ഒരാളുടെ കുടുംബം തകര്‍ത്തെറിഞ്ഞതിന് നയന്‍താര ശിക്ഷിക്കപ്പെടണം. എന്റെ ഭര്‍ത്താവിനെ എന്നിൽ നിന്നും അവര്‍ തട്ടിയെടുത്തു. നിയമപരമല്ലാതെ മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ തട്ടിയെടുക്കുന്ന എല്ലാ സ്ത്രീകളും ശിക്ഷിക്കപ്പെടണം. നയൻതാരയ്ക്കെതിരെ ഞാൻ കോടതിയെ വരെ സമീപിച്ചിരുന്നു. അവരൊരു മോശം സ്ത്രീയാണ്. കൈയില്‍ കിട്ടിയാല്‍ അപ്പോള്‍ തന്നെ അടിക്കും. എന്റെ ഭര്‍ത്താവ് ഒരിക്കലും അവരുമായി പ്രണയത്തിലായി എന്ന് താന്‍ വിശ്വസിക്കുന്നില്ല. അതൊരു ബ്ലാക്ക് മാജിക് ആകാനാണ് സാധ്യത. കാരണം, എന്റെ ഭർത്താവ് സത്യസന്ധനും ആത്മാര്‍ഥതയുള്ള ആളുമായിരുന്നു.'

'കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തോളമായി ഞങ്ങളെ സംരക്ഷിച്ച് വരികയായിരുന്നു. പെട്ടന്നാണ് എല്ലാം തകിടം മറിഞ്ഞത്. എന്നാല്‍ ഞാനുമായിട്ടുള്ള വിവാഹമോചനത്തിന് ശേഷം അവർ തമ്മിൽ പിരിഞ്ഞു.' - റംലത്ത് പറയുന്നു. മൂന്നര വര്‍ഷത്തോളം നീണ്ട പ്രണയബന്ധമായിരുന്നു ഇരുവരും ചേര്‍ന്ന് അവസാനിപ്പിച്ചത്. ബ്രേക്ക് അപ്പില്‍ നിന്നും പുറത്ത് കടക്കാന്‍ തനിക്ക് ഒരുപാട് സമയം ആവശ്യമായി വന്നതിനെ കുറിച്ചും നയന്‍താര പറഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :