1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Panoor Rape case; BJP Leader Padmarajan arrested,

'നിരന്തരം ശുചിമുറിയില്‍ കൊണ്ടുപോയി പപ്പന്‍മാഷ് ഓളെ ഉപദ്രവിച്ചു, മറ്റു കുട്ടികളോടും മോശമായി പെരുമാറി' - നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അധ്യാപകനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

പൊലീസ്
പാനൂരിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അധ്യാപകനും ബി ജെ പി നേതാവുമായ പത്മരാജനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. ഇയാള്‍ കൂടുതല്‍ കുട്ടികളെ ഉപദ്രവിച്ചിരുന്നു എന്നാണ് പുതിയ വെളിപ്പെടുത്തല്‍. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ സഹപാഠിയാണ് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.
 
‘നിരന്തരം ശുചിമുറിയില്‍ കൊണ്ടുപോയി പപ്പന്‍മാഷ് ഓളെ ഉപദ്രവിച്ചു. ഒരു ദിവസം കരഞ്ഞുകൊണ്ടാണ് വന്നത്. മറ്റു കുട്ടികളോടും മോശമായി മാഷ് പെരുമാറാറുണ്ട്. മാഷെ പേടിച്ചാ ഓള് സ്‌കൂളില്‍ വരാതിരുന്നത്. പുറത്തു പറഞ്ഞാല്‍ ഉമ്മയുടെയും ജീവന്‍ അപകടത്തിലാകുമെന്ന് ഭയന്നിരുന്നു. എല്‍എസ്എസ് ക്ലാസെന്ന് പറഞ്ഞ് അവധിദിവസം സ്‌കൂളിലേക്ക് വിളിപ്പിച്ചു. ഓളാകെ പേടിച്ചുപോയി”- സഹപാഠിയായ പെണ്‍കുട്ടി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
 
പ്രതി പാനൂര്‍ പൊലീസിനെ വെട്ടിച്ച് ഒളിച്ചു കഴിഞ്ഞത് ആര്‍ എസ് എസ്സുകാരനായ പൊയിലൂര്‍ വിളക്കോട്ടൂരിലെ കുനിയില്‍ രാജീവന്റെ വീട്ടില്‍ ആയിരുന്നു. സ്ഥലത്ത് കൂടുതൽ പൊലീസ് എത്തിയതോടെ സുഹൃത്തുക്കൾ ചേർന്ന് ഇയാളെ ബന്ധുവായ ബിജെപി പ്രവര്‍ത്തകന്‍ പൊയിലൂര്‍ തട്ടില്‍പീടികയിലെ മത്തത്ത് നാണുവിന്റെ വീട്ടിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചാണ് പ്രതിയെ പിടികൂടിയത്.  
അടുത്ത ലേഖനം
പാനൂർ പീഡനക്കേസ്; 'പെൺകുട്ടിയുമായി പല സ്ഥലങ്ങളിലും എത്താൻ ആവശ്യപ്പെട്ടു' - വെളിപ്പെടുത്തലുമായി കുടുംബം