1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Will Sanju Samson replaced by Vaibhav Sooryavanshi

Sanju Samson: അത് സഞ്ജുവിനുള്ള 'കൊട്ട്' ആകുമോ? ഇഷാൻ വന്നാൽ എന്ത് ചെയ്യും !

Vaibhav Sooryavanshi, net session 2nd T20I, India vs West Indies 2nd T20I Ranchi, Sanju Samson vs Vaibhav Sooryavanshi, India playing XI, 2nd T20I West Indies 2026
Sanju Samson: ന്യൂസിലൻഡിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യ അനായാസ ജയം സ്വന്തമാക്കിയത് ഓപ്പണർമാരായ അഭിഷേക് ശർമയുടെയും വൈഭവ് സൂര്യവൻശിയുടെയും വെടിക്കെട്ട് ഇന്നിങ്‌സുകളുടെ ബലത്തിലാണ്. എന്നാൽ അടുത്ത മത്സരത്തിലേക്ക് വരുമ്പോൾ ഇതേ കോംബിനേഷൻ തന്നെ തുടരാൻ ഇന്ത്യക്ക് സാധിക്കുമോ? ആദ്യ രണ്ട് കളികളിൽ ഓപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസൺ മൂന്നാം നമ്പറിലാണോ ഇനി കളിക്കുക? 
 
വൈഭവിന് ഓപ്പണർ സ്ഥാനം 
 
രണ്ടാം ട്വന്റി 20 മത്സരത്തിൽ ഇഷാൻ കിഷന് പകരക്കാരനായി വൈഭവ് സൂര്യവൻശി വൺഡൗൺ ആണ് കളിച്ചത്. സഞ്ജു സാംസൺ അഭിഷേക് ശർമയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പൺ ചെയ്തു. എന്നാൽ വൈഭവ് വൺഡൗൺ ആയി തിളങ്ങിയില്ല. മൂന്നാം ട്വന്റി 20 മത്സരത്തിൽ വൈഭവിന് ഓപ്പണർ സ്ഥാനം നൽകാൻ വേണ്ടി സഞ്ജുവിനെ മൂന്നാം നമ്പറിലേക്ക് മാറ്റുകയായിരുന്നു. 
 
ഇഷാൻ തിരിച്ചെത്തുമ്പോൾ 
 
പരുക്കിൽ നിന്ന് മുക്തനായി ഇഷാൻ കിഷൻ തിരിച്ചെത്തുമ്പോൾ ബാറ്റിങ് ഓർഡറിൽ എന്ത് മാറ്റങ്ങൾ വരുമെന്ന് ആരാധകർ കാത്തിരിക്കുകയാണ്. വൈഭവ് കളിക്കുന്നുണ്ടെങ്കിൽ ഓപ്പണറായി തന്നെ ഇറക്കേണ്ടിവരും. അങ്ങനെ വന്നാൽ സഞ്ജു സാംസൺ മധ്യനിരയിലേക്ക് മാറിയേക്കും. വൈഭവ് സൂര്യവൻശിയെ പുറത്തിരുത്തി സഞ്ജു ഓപ്പണറായും ഇഷാൻ വൺഡൗൺ ആയും തിരിച്ചെത്താൻ തന്നെയാണ് സാധ്യത. 
 
സഞ്ജുവിന് 'കൊട്ട്' 
 
വരാനിരിക്കുന്ന ട്വന്റി 20 മത്സരങ്ങൾ സഞ്ജുവിന് അതീവ നിർണായകമായിരിക്കും. ഫോംഔട്ടിലേക്ക് കൂപ്പുകുത്തിയാൽ അഭിഷേകിനൊപ്പം വൈഭവ് ഓപ്പണർ സ്ഥാനം ഉറപ്പിക്കാൻ സാധ്യതയുണ്ട്. വൈഭവിനെ ഓപ്പണർ പൊസിഷനിൽ അല്ലാതെ ഇറക്കാൻ ടീം മാനേജ്‌മെന്റിനും താൽപര്യമില്ല. Also Read: തീരം തൊടാൻ 'ഓർണബ്'
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
തലങ്ങും വിലങ്ങും അടിയോടടി, അഭിഷേകിന് 35 പന്തിൽ സെഞ്ചുറി; ഇന്ത്യക്ക് 'കൂൾ' ജയം