Sanju Samson : 3 സിക്സടിക്കാനാവുമോ സഞ്ജുവിന്?, കാത്തിരിക്കുന്നത് വമ്പൻ നേട്ടം, മറ്റാർക്കുമില്ലാത്ത റെക്കോർഡ്
സ്വന്തം മണ്ണില്‍ പരമ്പര കൈവിടാതിരിക്കണമെങ്കില്‍ ഇന്ന് കിവികള്‍ക്ക് വിജയം നിര്‍ണായകമാണ്.
ഇന്ത്യ- ന്യൂസിലന്‍ഡ് ടി20 സീരീസിലെ മൂന്നാം മത്സരത്തിന് ഇന്ത്യ തയ്യാറെടുക്കുമ്പോള്‍ മലയാളി താരം സഞ്ജു സാംസണെ കാത്ത് വമ്പന്‍ റെക്കോര്‍ഡ്. ആദ്യ 2 മത്സരങ്ങളും വിജയിച്ച ഇന്ത്യ 5 മത്സരങ്ങടങ്ങിയ പരമ്പരയില്‍ 2-0ത്തിന് മുന്നിലാണ്. അതിനാല്‍ തന്നെ മൂന്നാം മത്സരം വിജയിച്ച് പരമ്പര സ്വന്തമാക്കാനാകും ഇന്ത്യ ലക്ഷ്യമിടുന്നത്. മറുഭാഗത്ത് സ്വന്തം മണ്ണില്‍ പരമ്പര കൈവിടാതിരിക്കണമെങ്കില്‍ ഇന്ന് കിവികള്‍ക്ക് വിജയം നിര്‍ണായകമാണ്.
ഇഷാന്‍ കിഷന്റെ അഭാവത്തില്‍ വൈഭവ് സൂര്യവംശിക്ക് ഇന്ന് വീണ്ടും അവസരമൊരുങ്ങും. വൈഭവ് ഓപ്പണറാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. മത്സരത്തില്‍ സഞ്ജു തിളങ്ങുകയും 3 സിക്‌സറുകള്‍ സ്വന്തമാക്കുകയും ചെയ്താല്‍ ടി20 ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 50 സിക്‌സുകള്‍ നേടുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന നേട്ടം സ്വന്തമാക്കാന്‍ സഞ്ജുവിനാകും.
നിലവില്‍ 2026ല്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി 47 സിക്‌സുകളാണ് സഞ്ജുവിന്റെ പേരിലുള്ളത്. കഴിഞ്ഞ മത്സരത്തില്‍ നേടിയ സിക്‌സറോടെ ഈ വര്‍ഷം ഇന്ത്യയ്ക്കായി 50 സിക്‌സുകളെന്ന നേട്ടം സഞ്ജു പൂര്‍ത്തിയാക്കിയിരുന്നു. ഇന്ത്യയ്ക്കായി ഒരു കലണ്ടര്‍ വര്‍ഷം 50 സിക്‌സുകള്‍ നേടുന്ന നാലാമത്തെ താരമാണ് സഞ്ജു. നേരത്തെ അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഈ നേട്ടം സ്വന്തമാക്കിയിരുന്നു. അഭിഷേക് ശര്‍മ 2 തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ന്യൂസിലന്‍ഡിനെതിരെ ആദ്യ ടി20യില്‍ തിളങ്ങിയെങ്കിലും കഴിഞ്ഞ മത്സരത്തില്‍ 17 പന്തില്‍ 14 റണ്‍സ് മാത്രമെ സഞ്ജുവിന് നേടാനായിരുന്നുള്ളു.ALSO READ: India vs New Zealand, 3rd T20I: പരമ്പര ഉറപ്പിക്കാൻ ഇന്ത്യ ഇറങ്ങുന്നു; ഇഷാന് പകരം ഇന്നും സൂര്യവൻശി
