Smriti Mandhana: 'ഇതാണ് റിയൽ ക്യാപ്റ്റൻ'; ഏഴ് വിക്കറ്റ് പോയിട്ടും ബാറ്റിങ്ങിന് ഇറങ്ങാതെ മന്ഥന
Smriti Mandhana
Smriti Mandhana: ക്യാപ്റ്റൻസി ഏറ്റെടുത്തതിനു പിന്നാലെ വ്യത്യസ്ത പരീക്ഷണവുമായി ഇന്ത്യയുടെ വനിത ക്രിക്കറ്റ് ക്യാപ്റ്റൻ സ്മൃതി മന്ഥന. സിംബാബ്വെയ്‌ക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ സ്മൃതി ബാറ്റിങ്ങിന് ഇറങ്ങിയില്ല.
മാറിനിന്ന് സ്മൃതി
ഓപ്പണറായ സ്മൃതി സിംബാബ്വെയ്‌ക്കെതിരായ മൂന്നാം ടി20 യിൽ തനിക്ക് പകരം അനുഷ്‌ക ശർമയെ ഓപ്പണിങ് ഇറക്കി. ഷഫാലി വർമയ്‌ക്കൊപ്പം ഓപ്പൺ ചെയ്ത അനുഷ്‌ക 20 പന്തിൽ 28 റൺസെടുക്കുകയും ചെയ്തു. വൺഡൗൺ ആയോ ടു ഡൗൺ ആയോ സ്മൃതി വരാതെയായപ്പോൾ ആരാധകർക്കും സംശയമായി. പരുക്ക് കാരണം ബാറ്റിങ്ങിന് ഇറങ്ങാത്തതാണോ എന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ ആശങ്കയായി ചോദ്യമുയർന്നത്. ഇന്ത്യയുടെ ഏഴ് വിക്കറ്റുകൾ നഷ്ടമായിട്ടും സ്മൃതി ബാറ്റിങ്ങിന് എത്തിയില്ല.
കാരണം
സിംബാബ്വെയ്‌ക്കെതിരായ ടി20 പരമ്പര 2-0 ത്തിനു ഇന്ത്യ നേരത്തെ സ്വന്തമാക്കിയതാണ്. അതിനാൽ മൂന്നാം ടി20 മത്സരത്തിൽ ബാറ്റിങ് ഓർഡർ പരീക്ഷിക്കുകയായിരുന്നു ക്യാപ്റ്റൻ. രണ്ടാം ടി20 യിൽ പലർക്കും ബാറ്റിങ്ങിന് അവസരം കിട്ടിയിരുന്നില്ല. അതുകൊണ്ടാണ് താനടക്കം മാറിനിന്ന് ബാറ്റിങ് ഓർഡറിൽ പരീക്ഷണം നടത്തിയതെന്ന് സ്മൃതി മത്സരശേഷം പറഞ്ഞു.
നോൺ ഓപ്പണറായി വെറും ഒൻപത് ഇന്നിങ്‌സുകൾ
2016 ന് ശേഷം ഒരിക്കൽ പോലും സ്മൃതി നോൺ ഓപ്പണറായി ഇന്ത്യക്ക് വേണ്ടി ഇറങ്ങിയിട്ടില്ല. 2016 ന് മുൻപ് നോൺ ഓപ്പണറായി ഒൻപത് ഇന്നിങ്‌സുകൾ കളിച്ചു. അതിൽ 105.21 സ്‌ട്രൈക് റേറ്റിൽ 121 റൺസ് നേടി. എട്ട് ഇന്നിങ്‌സുകളിൽ മൂന്നാമതായും ഒരു ഇന്നിങ്‌സിൽ അഞ്ചാമതായുമാണ് ഇറങ്ങിയത്. Also Read: ആരോഗ്യമന്ത്രിയുടെ നുണ പൊളിഞ്ഞു; SMA രോഗികളുടെ മരുന്ന് മാറ്റാനുള്ള ഉത്തരവ് യുഡിഎഫ് സർക്കാരിന്റേത്
