ടെസ്റ്റ് ഫോർമാറ്റിൽ 450 വിക്കറ്റ്, നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇടം കയ്യർ പേസറായി മിച്ചൽ സ്റ്റാർക്ക്
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ അപൂര്‍വനേട്ടം സ്വന്തമാക്കി ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്.
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ അപൂര്‍വനേട്ടം സ്വന്തമാക്കി ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തില്‍ വിയാന്‍ മുള്‍ഡറെ പുറത്താക്കിയതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 450 വിക്കറ്റുകള്‍ തികയ്ക്കുന്ന ആദ്യ ഇടം കയ്യന്‍ പേസറെന്ന നേട്ടമാണ് സ്റ്റാര്‍ക്ക് സ്വന്തമാക്കിയത്. ഗ്ലെന്‍ മഗ്രാത്തിന് ശേഷം 450 ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തമാക്കുന്ന ഓസീസ് പേസറെന്ന നേട്ടവും മത്സരത്തില്‍ സ്റ്റാര്‍ക്ക് സ്വന്തം പേരിലാക്കി.
തന്റെ 109മത്തെ ടെസ്റ്റ് മത്സരത്തിലാണ് സ്റ്റാര്‍ക്ക് 450 ടെസ്റ്റ് വിക്കറ്റുകള്‍ എന്ന നേട്ടത്തിലെത്തിയത്. 100 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായിരുന്നു മഗ്രാത്തിന്റെ നേട്ടം. കളിച്ച മത്സരങ്ങളുടെ എണ്ണത്തില്‍ മഗ്രാത്ത് സ്റ്റാര്‍ക്കിനേക്കാള്‍ മുന്‍പിലാണെങ്കിലും 20,577 പന്തില്‍ നിന്നാണ് സ്റ്റാര്‍ക്കിന്റെ നേട്ടം. 450 വിക്കറ്റ് നേട്ടത്തിലെത്താന്‍ 23,474 പന്തുകളാണ് മഗ്രാത്ത് എടുത്തത്.
Mitchell Starc has completed 450 wickets in test cricket ???? https://t.co/p1slVLSWWh
— Spraha Joshi (@sprahajoshi) October 20, 2026
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ 450 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇടം കയ്യന്‍ ബൗളര്‍ കൂടിയാണ് സ്റ്റാര്‍ക്ക്. ഇടം കയ്യന്‍ ബൗളര്‍മാരുടെ പട്ടികയില്‍ 433 വിക്കറ്റുകളുമായി ശ്രീലങ്കയുടെ രംഗണ ഹെറാത്താണ് പട്ടികയില്‍ സ്റ്റാര്‍ക്കിന് പിന്നിലുള്ളത്. 414 വിക്കറ്റുകളുമായി ഇതിഹാസ പേസര്‍ വസീം അക്രം ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഓസ്‌ട്രേലിയയ്ക്കായി 450 വിക്കറ്റുകള്‍ നേടുന്ന നാലാമത്തെ ബൗളറാണ് സ്റ്റാര്‍ക്ക്. ഷെയ്ന്‍ വോണ്‍, ഗ്ലെന്‍ മഗ്രാത്ത്, നഥന്‍ ലിയോണ്‍ എന്നിവരാണ് ഇതിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
