ഹർമൻ ഇറങ്ങിയത് മനസില്ലാ മനസോടെ; സ്മൃതി മന്ഥന പുതിയ ക്യാപ്റ്റൻ
Harmanpreet kaur and Smriti Mandhana
ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം നായകസ്ഥാനം ഒഴിയാൻ ഹർമൻപ്രീത് കൗർ തയ്യാറായത് മനസില്ലാ മനസോടെ. നായകസ്ഥാനത്ത് തുടരാൻ താരം ആഗ്രഹിച്ചിരുന്നു. എന്നാൽ തലമുറ മാറ്റത്തിനു സമയമായെന്നും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവിക്ക് വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനമെന്നും ബിസിസിഐ നിലപാടെടുത്തു.
ഗുവാഹത്തിയിൽ വെച്ച് ബിസിസിഐ റിവ്യു മീറ്റിങ് നടന്നിരുന്നു. ഇതിൽ ഹർമൻപ്രീത് കൗറിനൊപ്പം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയും പങ്കെടുത്തു. ഈ മീറ്റിങ്ങിലാണ് ഹർമൻ നായകസ്ഥാനം ഒഴിയാനുള്ള അന്തിമ തീരുമാനമെടുത്തത്.
2016 ലാണ് ഹർമൻ ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റൻസിയിലേക്ക് എത്തിയത്. 37 കാരിയായ ഹർമൻ ഇനിയൊരു ഏകദിന ലോകകപ്പ് കളിക്കില്ലെന്ന് ഉറപ്പാണ്. അതിനാൽ അടുത്ത ലോകകപ്പിന് വേണ്ടി ടീമിനെ ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ ക്യാപ്റ്റനെ നിയോഗിക്കുന്നത്. നിലവിൽ വൈസ് ക്യാപ്റ്റനായ സ്മൃതി മന്ഥനയായിരിക്കും ഇനി ഇന്ത്യയെ നയിക്കുക. ക്യാപ്റ്റൻസി ഏറ്റെടുക്കാൻ സ്മൃതി മന്ഥന സമ്മതം അറിയിച്ചിട്ടുണ്ട്.
