1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Harman preet refused to stay as captain at least one format

ടി20യിൽ സ്മൃതിയെ ക്യാപ്റ്റനാക്കിയത് ബിസിസിഐ തീരുമാനം, ഹർമനെ അനുനയിപ്പിക്കാനായില്ല, 3 ഫോർമാറ്റിലും രാജി!

Harmanpreet kaur, Indian Captain, Women's cricket, T20 cricket
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് കഴിഞ്ഞ ഒരു ദശകത്തിനിടെ വലിയ പുരോഗതിയാണ് നേടിയത്. വനിതാ ക്രിക്കറ്റിന് ബിസിസിഐ നല്‍കുന്ന പിന്തുണ വര്‍ധിപ്പിച്ചതും ഐപിഎല്ലിന് സമാനമായി വനിതാ പ്രീമിയര്‍ ലീഗ് തുടങ്ങിയതുമെല്ലാം ഈ വളര്‍ച്ചയ്ക്ക് കാരണമായിരുന്നു. ഒപ്പം ക്യാപ്റ്റനെന്ന നിലയിലുള്ള ഹര്‍മന്‍ പ്രീത് കൗറിന്റെ പ്രകടനവുമായിരുന്നു കഴിഞ്ഞ ഒരു ദശകത്തിനിടെ വനിതാ ക്രിക്കറ്റിലെ നിര്‍ണായക ശക്തികളിലൊന്നായി ഇന്ത്യ മാറാന്‍ കാരണം. എന്നാല്‍ നീണ്ട 10 വര്‍ഷത്തോളം നീണ്ട ക്യാപ്റ്റന്‍സി കരിയറിന് ശേഷം നായകകുപ്പായം അഴിച്ചുവെച്ചിരിക്കുകയാണ് ഹര്‍മന്‍പ്രീത് കൗര്‍.
 
ഗുവാഹത്തിയില്‍ വെച്ച് നടന്ന ബിസിസിഐ റിവ്യൂ യോഗത്തിന് ശേഷമായിരുന്നു താരത്തിന്റെ തീരുമാനം. വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും ഹെഡ് കോച്ച് അമോല്‍ മജുംദാര്‍ തുടങ്ങിയവരും പങ്കെടുത്ത യോഗത്തില്‍ ഏകദിന ഫോര്‍മാറ്റിലെങ്കിലും ക്യാപ്റ്റനായി തുടരാന്‍ ഹര്‍മന്‍പ്രീതിനോട് ബിസിസിഐ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ ഈ ഓഫര്‍ താരം നിരസിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.
 
ക്യാപ്റ്റനായ ഹര്‍മന്‍പ്രീത് കൗറിന്റെയും കോച്ച് അമോല്‍ മജുംദാറിന്റെയും പ്രകടനം വിലയിരുത്താനായിരുന്നു ബിസിസിഐ യോഗം ചേര്‍ന്നത്. 2025ല്‍ ഏകദിന ലോകകപ്പ് ആദ്യമായി ഇന്ത്യയ്ക്ക് നേടികൊടുത്തെങ്കിലും തുടര്‍ച്ചയായ 2 ടി20 ലോകകപ്പുകളില്‍ ഇന്ത്യന്‍ വനിതാ ടീം സെമിഫൈനല്‍ കാണാതെ പുറത്തായിരുന്നു. 2028 ഒളിമ്പിക്‌സ് സ്വര്‍ണം ലക്ഷ്യം വെയ്ക്കുന്നതിനാല്‍ ടി20 ഫോര്‍മാറ്റില്‍ സ്മൃതി മന്ദാനയെ കേന്ദ്രീകരിച്ച് ടീം പടുത്തുയര്‍ത്താനാണ് ബിസിസിഐ തീരുമാനം. ഇതിന് പിന്നാലെയാണ് ക്യാപ്റ്റന്‍സി രാജിവെയ്ക്കാനുള്ള തീരുമാനത്തില്‍ ഹര്‍മനെത്തിയത്.
 
ടി20 ഫോര്‍മാറ്റില്‍ മാത്രമെ പുതിയ ക്യാപ്റ്റനെ നിയമിക്കുന്നുള്ളുവെന്ന് ബിസിസിഐ അറിയിച്ചെങ്കിലും രാജി തീരുമാനത്തില്‍ ഹര്‍മന്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഏകദിന ഫോര്‍മാറ്റിലെങ്കിലും ക്യാപ്റ്റനായി തുടരണമെന്ന് അഭ്യര്‍ഥിച്ചിരുന്നെങ്കിലും ഈ അപേക്ഷ ഹര്‍മന്‍ തള്ളികളയുകയായിരുന്നു. ഇതോടെ 3 ഫോര്‍മാറ്റിലും സ്മൃതി മന്ദാനയാകും ഇനി ഇന്ത്യന്‍ വനിതകളെ നയിക്കുക.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
4 വർഷങ്ങളുടെ ഇടവേള, ടി20 ടീമിലേക്ക് തിരിച്ചെത്തി ഭുവി, ന്യൂസിലൻഡ് സീരീസിൽ സഞ്ജുവും ടീമിൽ