1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. South Africa vs Australia 2nd Test Temba Bavuma

South Africa vs Australia, 2nd Test: 40 റൺസിൽ നാല് വിക്കറ്റ് പോയവർ അവസാനം 425 ന് ഡിക്ലയർ; ബാവുമ സ്‌ട്രോക്കിൽ വിറച്ച് ഓസീസ്

Temba Bavuma, South Africa vs Australia, South Africa vs Australia 2nd Test Temba Bavuma, Australia South Africa Test Match
South Africa - Temba Bavuma

South Africa vs Australia, 2nd Test: അതിവേഗം ദക്ഷിണാഫ്രിക്കയെ ഓൾഔട്ട് ആക്കാമെന്ന് മനക്കോട്ട കെട്ടിയ ഓസ്‌ട്രേലിയയ്ക്ക് 'ബാവുമ സ്‌ട്രോക്ക്'. സെന്റ് ജോർജ്‌സ് പാർക്കിൽ നടക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ആതിഥേയരായ ദക്ഷിണാഫ്രിക്ക ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 425 റൺസിന് ഒന്നാം ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു. 
 
ബാവുമയ്ക്ക് സെഞ്ചുറി 
 
നായകൻ തെംബ ബാവുമ ദക്ഷിണാഫ്രിക്കയ്ക്കായി 334 പന്തിൽ 18 ഫോറും ഒരു സിക്‌സും സഹിതം 179 റൺസെടുത്തു. മാർക്കോ യാൻസൻ (100 പന്തിൽ 85), സിമോൺ ഹാർമർ (157 പന്തിൽ 82) എന്നിവർ ക്യാപ്റ്റന് മികച്ച പിന്തുണ നൽകി. 
 
തകർച്ചയിൽ നിന്ന് കരകയറ്റം 
 
ദക്ഷിണാഫ്രിക്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സ്‌കോർ ബോർഡിൽ 40 റൺസ് ആകുമ്പോഴേക്കും നാല് വിക്കറ്റുകൾ നഷ്ടമായി. ഒരുഘട്ടത്തിൽ സ്‌കോർ 100 കടക്കുമോ എന്ന് പോലും ആശങ്കപ്പെട്ടു. എന്നാൽ നാലാമനായി ക്രീസിലെത്തിയ ബാവുമ ക്ഷമയോടെ ബാറ്റ് ചെയ്തു. എട്ടാമതും ഒൻപതാമതുമായി ക്രീസിലെത്തിയ യാൻസനും ഹാർമറും പാറപോലെ ഉറച്ചുനിന്നതോടെ ഓസ്‌ട്രേലിയയ്ക്ക് കാര്യങ്ങൾ സങ്കീർണമായി. 
 
ബോളണ്ടിന് അഞ്ച് വിക്കറ്റ് 
 
ഓസ്‌ട്രേലിയയ്ക്കായി സ്‌കോട്ട് ബോളണ്ട് അഞ്ച് വിക്കറ്റ് വീഴ്ത്തി. മിച്ചൽ സ്റ്റാർക്കിന് മൂന്ന് വിക്കറ്റ്. മർനസ് ലബുഷെയ്ൻ ഒരു വിക്കറ്റ് സ്വന്തമാക്കി. Also Read: ഓജ വന്നത് കോലി- ഗംഭീർ ഭിന്നത പരിഹരിക്കാൻ?, വഹിക്കേണ്ടത് മധ്യസ്ഥ റോൾ
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ടെസ്റ്റ് ഫോർമാറ്റിൽ 450 വിക്കറ്റ്, നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇടം കയ്യർ പേസറായി മിച്ചൽ സ്റ്റാർക്ക്