1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Smriti Mandhana Series Win against Zimbabwe

തുടക്കം കസറി മന്ഥന; ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ പരമ്പര നേട്ടം

India vs Zimbabwe, Smriti mandhana, Smriti Mandhana Series Win against Zimbabwe
India vs Zimbabwe

ഇന്ത്യയുടെ വനിത ക്രിക്കറ്റ് ടീം നായകസ്ഥാനം ഏറ്റെടുത്ത സ്മൃതി മന്ഥനയ്ക്ക് മികച്ച തുടക്കം. മന്ഥന ക്യാപ്റ്റൻസി അരങ്ങേറ്റം കുറിച്ച സിംബാബ്വെയ്‌ക്കെതിരായ ട്വന്റി 20 പരമ്പര ഇന്ത്യ സ്വന്തമാക്കി. മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരമ്പര 2-0 ത്തിനാണ് ഇന്ത്യ സ്വന്തമാക്കിയത്. 
 
ഒൻപത് വിക്കറ്റ് ജയം 
 
സിംബാബ്വെയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യ ഒൻപത് വിക്കറ്റിനാണ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെയ്ക്ക് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 102 റൺസെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 8.5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യംകണ്ടു. 
 
ഷഫാലി കളിയിലെ താരം 
 
ഇന്ത്യക്കായി 25 പന്തിൽ ആറ് ഫോറും നാല് സിക്‌സും സഹിതം 55 റൺസ് നേടിയ ഓപ്പണർ ഷഫാലി വർമയാണ് കളിയിലെ താരം. സ്മൃതി മന്ഥന 25 പന്തിൽ 47 റൺസുമായി പുറത്താകാതെ നിന്നു. 
 
പരമ്പര 
 
ഒന്നാം ടി20 മത്സരത്തിൽ നാല് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0 എന്ന നിലയിലായി. മൂന്നാം ടി20 നാളെ നടക്കും. അതിനു ശേഷം മൂന്ന് ഏകദിനങ്ങളും ഇന്ത്യ സിംബാബ്വെയ്‌ക്കെതിരെ കളിക്കും. Also Read: ഇന്ന് കിടിലൻ മഴദിനം; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
അവരെന്ത് പിഴച്ചു, ജയ്സ്വാളിനോടും സഞ്ജുവിനോടും എന്ത് നീതിയാണ് നിങ്ങൾ ചെയ്യുന്നത്?, സെലക്ടർമാർക്കെതിരെ ആകാശ് ചോപ്ര