1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sarfaraz Ahmed Admits Pakistan Still Battling Fitness Issues Before Crucial Test Series

ടീമിനെ നയിക്കാൻ ബാബർ യോഗ്യൻ, പാകിസ്ഥാന് മുന്നിലുള്ള പ്രധാന വെല്ലിവിളി ഫിറ്റ്നസെന്ന് ഹെഡ് കോച്ച് സർഫറാസ് അഹമ്മദ്

Pakistan
വെസ്റ്റിന്‍ഡീസിനെതിരെയും ഇംഗ്ലണ്ടിനെതിരെയും നടക്കാനിരിക്കുന്ന നിര്‍ണായക ടെസ്റ്റ് പരമ്പരകളില്‍ പാകിസ്ഥാനെ വലയ്ക്കുന്നത് ഫിറ്റ്‌നസ് പ്രശ്‌നങ്ങളെന്ന് പാകിസ്ഥാന്‍ മുഖ്യ പരിശീലകനായ സര്‍ഫറാസ് അഹമ്മദ്. നായകനെന്ന നിലയില്‍ ബാബര്‍ അസം പൂര്‍ണ്ണ ആത്മവിശ്വാസത്തിലാണെന്നും സര്‍ഫറാസ് വ്യക്തമാക്കി.
 
പരിശീലന ക്യാമ്പിലൂടെ ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനായെങ്കിലും എല്ലാ താരങ്ങളും പൂര്‍ണ ഫിറ്റ്‌നസിലെത്തിയിട്ടില്ലെന്ന് സര്‍ഫറാസ് പറഞ്ഞു. ബാക്കിയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഇസ്ലാമാബാദില്‍ പ്രത്യേക കണ്ടീഷനിംഗ് ക്യാമ്പ് സംഘടിപ്പിക്കുമെന്നും സര്‍ഫറാസ് വ്യക്തമാക്കി.  അതേസമയം നായകസ്ഥാനത്ത് മുന്‍പ് പ്രവര്‍ത്തിച്ചിട്ടുള്ള അനുഭവസമ്പത്ത് പാക് നായകന്‍ ബാബര്‍ അസമിനുണ്ടെന്ന ആത്മവിശ്വാസം സര്‍ഫറാസ് പങ്കുവെച്ചു.
 
പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പോഡ്കാസ്റ്റില്‍ സംസാരിച്ച ബാബര്‍ അസമും ഫിറ്റ്‌നസിനും അച്ചടക്കത്തിനും പ്രാധാന്യം നല്‍കുമെന്ന് വ്യക്തമാക്കി. ജൂലൈ മുതല്‍ സെപ്റ്റംബര്‍ ആദ്യം വരെ പാകിസ്താന്‍ വെസ്റ്റ് ഇന്‍ഡീസില്‍ രണ്ട് ടെസ്റ്റുകളും തുടര്‍ന്ന് ഇംഗ്ലണ്ടില്‍ മൂന്ന് ടെസ്റ്റുകളുമാണ് കളിക്കുന്നത്. 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഒരു ക്യാപ്റ്റനല്ലെ ശ്രേയസ്, ഉപയോഗിച്ചത് മോശം ഭാഷ, സഹതാരങ്ങളെ ഇങ്ങനെ അപമാനിക്കരുത് : ദിനേഷ് കാർത്തിക്