1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Indian batting coach on Vaibhav Suryavanshi entry to senior team

Vaibhav Sooryavanshi : ഉപദേശിച്ച് നശിപ്പിക്കില്ല, വൈഭവിനോട് എന്ത് സമീപനമെടുക്കുമെന്ന് വ്യക്തമാക്കി ഇന്ത്യൻ ബാറ്റിംഗ് കോച്ച്

Vaibhav Suryavanshi
ഇന്ത്യന്‍ ക്രിക്കറ്റിന്റെ അത്ഭുതബാലനായ വൈഭവ് സൂര്യവംശി 15 വയസ്സില്‍ അന്താരാഷ്ട്ര അരങ്ങേറ്റത്തിനായി ഒരുങ്ങുകയാണ്. ഐപിഎല്ലില്‍ വമ്പന്‍ താരങ്ങളെയെല്ലാം മറികടന്ന് ഓറഞ്ച് ക്യാപ്പ് തൂക്കിയ വൈഭവിനെ ഇന്ത്യന്‍ ജേഴ്‌സിയില്‍ കാണാന്‍ ഇന്ത്യന്‍ ആരാധകരെല്ലാം കാത്തിരിക്കുകയാണ്. ആരാധക പ്രതീക്ഷ ഏറെ ആയതിനാല്‍ തന്നെ വൈഭവിനെ എങ്ങനെയാകണം ഇന്ത്യന്‍ ടീം പരിഗണിക്കേണ്ടത് എന്നതിനെ പറ്റി പല മുന്‍ താരങ്ങളും അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ട്.
 
 ഇപ്പോഴിതാ വൈഭവിനോടുള്ള സമീപനം എത്തരത്തിലാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ബാറ്റിംഗ് കോച്ചായ സീതാന്‍ഷു കൊട്ടക്. ഐപിഎല്ലിലടക്കം മികവ് തെളിയിച്ച 15കാരനെ അമിതമായി ടെക്‌നിക്കുകളില്‍ ഫോക്കസ് ചെയ്യാന്‍ പറയുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ടീം മാനേജ്‌മെന്റ് കരുതുന്നത്.
 
 ഒരു ബാറ്റിംഗ് കോച്ച് എന്ന നിലയില്‍ ഈ തലത്തിലുള്ള ബാറ്റര്‍മാരുമായി പ്രവര്‍ത്തിക്കുക എന്നതൊരു വെല്ലുവിളിയാണ്. കളിക്കാര്‍ക്ക് അവരുടേതായ ഒരു ശൈലിയുണ്ട്. അതിലേക്ക് പുതിയ കാര്യങ്ങള്‍ ചേര്‍ക്കണമെങ്കില്‍ അവര്‍ക്ക് നമ്മളില്‍ വിശ്വാസം വേണം. എത്രമാത്രം തിരുത്തല്‍ വരുത്തണം, എപ്പോള്‍ വരുത്തണം എന്നതെല്ലാം പ്രധാനമാണ്. തുടര്‍ച്ചയായി ഉപദേശങ്ങള്‍ നല്‍കി വൈഭവിനെ കണ്‍ഫ്യൂസ് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. അവന്‍ ആവശ്യപ്പെടുന്ന സഹായങ്ങള്‍ നല്‍കാന്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. സിതാന്‍ഷു കൊട്ടക് പറഞ്ഞു.ALSO READ: റിച്ചാർഡ്സിനോ ഗെയ്‌ലിനോ പോലും ഇതൊന്നും സാധിച്ചിട്ടില്ല, വൈഭവ് മറ്റേതോ ലെവലിൽ: പ്രശംസകൊണ്ട് മൂടി ശ്രീകാന്ത്
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഫിറ്റ്നസ് ടെസ്റ്റ് പാസായി, അഫ്ഗാനെതിരെ രോഹിത്തും ഹാർദ്ദിക്കും തിരിച്ചെത്തുന്നു, കോലിയുടെ അഭാവത്തിൽ ഇന്ത്യയ്ക്ക് ആശ്വാസവാർത്ത