1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Indian Batters failed terribly against newzealand

പരമ്പരയിൽ രോഹിത് നേടിയത് 30 റൺസ്,കോലി 86: ഈ മുൻനിര ലോകകപ്പ് നേടിത്തരുമോ?

India vs New Zealand, Virat Kohli, India New Zealand ODI Series, Virat Kohli, Rohit Sharma
ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ഏകദിനം 22 റണ്‍സിന് വിജയിച്ച് സീരീസ് 3-1ന് സ്വന്തമാക്കാനായെങ്കിലും ഇന്ത്യയെ സംബന്ധിച്ച് ആശങ്കകള്‍ നല്‍കുന്നതാണ് ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര. ഏകദിന ലോകകപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ ന്യൂസിലന്‍ഡില്‍ ഇന്ത്യന്‍ മുന്‍നിര താരങ്ങള്‍ നിരന്തരം പരാജയമായതാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്. മുന്‍നിര ബാറ്റര്‍മാരില്‍ 5 മത്സരങ്ങളില്‍ നിന്ന് 86 റണ്‍സ് നേടിയ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍ എന്നതിലുണ്ട് ഇന്ത്യന്‍ ബാറ്റിംഗ് തകര്‍ച്ചയുടെ ആഴം.
 
 ഒരു മത്സരം മഴ മുടക്കിയതിനാല്‍ 4 ഇന്നിങ്ങ്‌സുകളില്‍ നിന്നാണ് കോലി 86 റണ്‍സ് നേടിയത്. ആദ്യ മത്സരത്തില്‍ 74 റണ്‍സുമായി കോലി തിളങ്ങിയെങ്കിലും പിന്നീടുള്ള 3 കളികളില്‍ നിന്ന് 12 റണ്‍സ് മാത്രമാണ് താരം സ്വന്തമാക്കിയത്. രണ്ടാം ഏകദിനത്തില്‍ 7 റണ്‍സും നാലാം ഏകദിനത്തില്‍ പൂജ്യത്തിനും കോലി പുറത്തായി. അഞ്ചാം ഏകദിനത്തില്‍ 5 റണ്‍സാണ് താരം നേടിയത്. കഴിഞ്ഞ 11 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു പരമ്പരയില്‍ 3 തവണ ഒറ്റയക്കത്തിന് പുറത്താവുന്നത്. 2015ലാണ് ഇത്തരത്തില്‍ അവസാനമായി സംഭവിച്ചത്.
 
 ശ്രേയസ് അയ്യര്‍ 4 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 67 റണ്‍സാണ് നേടിയത്. 30 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.  ആദ്യ 3 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച നായകന്‍ ശുഭ്മാന്‍ ഗില്‍ 2 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 37 റണ്‍സായിരുന്നു നേടിയത്. ഇതില്‍ 37 റണ്‍സും താരം ആദ്യ ഇന്നിങ്ങ്‌സില്‍ നേടിയതാണ്. അതേസമയം സീനിയര്‍ താരമായ രോഹിത് ശര്‍മയാണ് പരമ്പരയില്‍ ഏറ്റവും നിരാശപ്പെടുത്തിയത്. നാല് ഇന്നിങ്ങ്‌സുകളില്‍ നിന്ന് 30 റണ്‍സ് മാത്രമാണ് രോഹിത്തിന്റെ സമ്പാദ്യം. 23 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ആദ്യ മത്സരത്തിലും നാലാം മത്സരത്തിലും രോഹിത് ഡക്കായാണ് മടങ്ങിയത്. അതേസമയം ശുഭ്മാന്‍ ഗില്ലിന് പകരമെത്തിയ റുതുരാജ് ഗെയ്ക്ക്വാദ് 2 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 23 റണ്‍സ് മാത്രമാണ് നേടിയത്.ALSO READ: India vs Newzealand : ടോപ് ഓർഡർ തകർന്നു, കരകയറ്റി ഇഷാനും അക്സറും, ന്യൂസിലൻഡിന് മുന്നിൽ 210 റൺസ് വിജയലക്ഷ്യം
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
India vs Newzealand : ടോപ് ഓർഡർ തകർന്നു, കരകയറ്റി ഇഷാനും അക്സറും, ന്യൂസിലൻഡിന് മുന്നിൽ 210 റൺസ് വിജയലക്ഷ്യം