വേണമെങ്കിൽ ആദ്യ പന്ത് മുതൽ അടിക്കാം, പക്ഷേ കളിക്കുന്നത് രാജ്യത്തിന് വേണ്ടിയാണ്, മോശം സ്ട്രൈക്ക് റേറ്റിൽ പ്രതികരണവുമായി തിലക് വർമ
സ്‌ട്രൈക്ക് റേറ്റിനെ ചൊല്ലിയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഇന്ത്യന്‍ ടി20 ഉപനായകനായ തിലക് വര്‍മ.
സ്‌ട്രൈക്ക് റേറ്റിനെ ചൊല്ലിയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഇന്ത്യന്‍ ടി20 ഉപനായകനായ തിലക് വര്‍മ. സിംബാബ്‌വെക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്ക് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് വ്യക്തിഗത റെക്കോര്‍ഡുകളേക്കാള്‍ ടീമിന്റെ ആവശ്യങ്ങളാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്ന് താരം വ്യക്തമാക്കിയത്. ജൂലൈ 23 മുതലാണ് 3 മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്ക് തുടക്കം കുറിക്കുന്നത്.
ഈ വര്‍ഷം അയര്‍ലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരായ ടി20 മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടമായ സാഹചര്യത്തിലായിരുന്നു തിലക് വര്‍മ ക്രീസിലെത്തിയത്. ഈ മത്സരങ്ങളില്‍ താരത്തിന്റെ സ്‌ട്രൈക്ക് റേറ്റിനെ പറ്റി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ മത്സരസാഹചര്യം പരിഗണിച്ച് ടീമിനോടുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ് താന്‍ ചെയ്തതെന്ന് തിലക് വര്‍മ വ്യക്തമാക്കി.
'ആദ്യ പന്ത് മുതല്‍ തന്നെ സിക്‌സര്‍ അടിക്കാന്‍ എനിക്ക് കഴിയും. പക്ഷേ ഞാന്‍ രാജ്യത്തിനുവേണ്ടിയാണ് കളിക്കുന്നത്. അതിനാല്‍ വലിയ ഉത്തരവാദിത്തമുണ്ട്. ടീമിന്റെ സാഹചര്യം എന്താണെന്ന് നോക്കിയാണ് തീരുമാനമെടുക്കേണ്ടത്. അവസാനം വരെ ബാറ്റ് ചെയ്യേണ്ടി വന്നാല്‍ അതും ചെയ്യണം. വൈസ് ക്യാപ്റ്റനായതിനാല്‍ ടീം മാനേജ്‌മെന്റ് നല്‍കുന്ന ഉത്തരവാദിത്തം നിറവേറ്റുകയാണ് എന്റെ ലക്ഷ്യം,' തിലക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തിലക് വര്‍മയുടെ വിശദീകരണം ഇങ്ങനെയാണെങ്കിലും 2025ലെ ഏഷ്യാകപ്പ് ഫൈനലിലെ പ്രകടനത്തിന് ശേഷം മികച്ച സ്‌ട്രൈക്ക് റേറ്റില്‍ താരം ബാറ്റ് ചെയ്തിട്ടില്ല. സമീപകാല ഇന്നിങ്ങ്‌സുകളിലെ താരത്തിന്റെ പതുക്കെയുള്ള തുടക്കം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈയ്ക്കായും സമാനമായ പ്രകടനങ്ങളാണ് താരം നടത്തിയത്. ഒരു സെഞ്ചുറി പ്രകടനമൊഴികെ കാര്യമായ ഇമ്പാക്ട് സൃഷ്ടിക്കാന്‍ താരത്തിനായിരുന്നില്ല. അതേസമയം ഹരാരെയിലെ പിച്ചുകള്‍ ഇന്ത്യയുടെ യുവ ബാറ്റര്‍മാര്‍ക്ക് മികച്ച അവസരമാകുമെന്നാണ് വിലയിരുത്തല്‍.