1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Weather October 19 Alerts

ഇന്ന് കിടിലൻ മഴദിനം; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Rain, Weather, Kerala Weather, Rain Alerts Kerala, Thula Varsham, Kerala Weather October 19 Alerts
Kerala Weather - October 19

സംസ്ഥാനത്ത് ഇന്ന് തുലാവർഷം ശക്തമായി പെയ്യും. രാവിലെ മുതൽ മഴയ്ക്ക് സാധ്യതയുണ്ട്. 
 
യെല്ലോ അലർട്ട് 
 
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 
 
ചക്രവാതചുഴിയും ന്യൂനമർദ്ദപാത്തിയും
 
അറബിക്കടലിൽ ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നു. ഒന്നിലേറെ ചക്രവാതചുഴികളുടെ സ്വാധീനം സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ സജീവമാക്കും. 
 
അടുത്ത മൂന്ന് മണിക്കൂർ
 
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. Also Read: നമുക്ക് മികച്ച 2 ഓപ്പണർമാരുണ്ട്, വൈഭവ് കാത്തിരുന്നെ മതിയാകു : ശ്രേയസ് അയ്യർ
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഇസ്രായേലില്‍ തിരഞ്ഞെടുപ്പ്; ബെഞ്ചമിന്‍ നെതന്യാഹുവിന് പിന്തുണയുമായി ഡൊണാള്‍ഡ് ട്രംപ്