1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Aakash chopra slams selectors for dropping jaiswal and sanju samson

അവരെന്ത് പിഴച്ചു, ജയ്സ്വാളിനോടും സഞ്ജുവിനോടും എന്ത് നീതിയാണ് നിങ്ങൾ ചെയ്യുന്നത്?, സെലക്ടർമാർക്കെതിരെ ആകാശ് ചോപ്ര

ന്യൂസിലന്‍ഡിനെതിരെ നവംബര്‍ നാല് മുതല്‍ ആരംഭിക്കുന്ന അഞ്ച് ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നിന്നാണ് ജയ്‌സ്വാളിനെ ഒഴിവാക്കിയത്.

Aakash chopra, Jaiswal,Sanju samson, Indian Team selection
ന്യൂസിലന്‍ഡിനെതിരാ ഏകദിന പരമ്പരയിലെ അവസാന 2 മത്സരങ്ങളില്‍ യശ്വസി ജയ്‌സ്വാളിനെയും സഞ്ജു സാംസണിനെയും ഉള്‍പ്പെടുത്താത്തതില്‍ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഏകദിന ടീമില്‍ നിന്നും ജയ്‌സ്വാളിനെ ഒഴിവാക്കിയ തീരുമാനത്തില്‍ എന്ത് വിശദീകരണമാണ് സെലക്റ്റര്‍മാര്‍ക്കുള്ളതെന്നും  ആകാശ് ചോപ്ര ചോദിക്കുന്നു.
 
ന്യൂസിലന്‍ഡിനെതിരെ നവംബര്‍ നാല് മുതല്‍ ആരംഭിക്കുന്ന അഞ്ച് ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നിന്നാണ് ജയ്‌സ്വാളിനെ ഒഴിവാക്കിയത്. ടെസ്റ്റ് പരമ്പര ഉടനെ തന്നെ ആരംഭിക്കുന്നതിനാല്‍ അവസാന 2 ഏകദിനങ്ങളില്‍ ശുഭ്മാന്‍ ഗില്ലടക്കമുള്ള താരങ്ങള്‍ ഇല്ലെങ്കിലും ജയ്‌സ്വാളിന് അവസരം നിഷേധിച്ചതിനെയാണ് ആകാശ് ചോപ്ര വിമര്‍ശിച്ചത്. ലഭിച്ച അവസരങ്ങളിലെല്ലാം മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ജയ്‌സ്വാള്‍ ഇനിയെന്താണ് ചെയ്യേണ്ടത് എന്ന ചോദ്യമാണ് ആകാശ് ചോപ്ര ഉയര്‍ത്തിയത്. ഇതിന് കൃത്യമായി വിശദീകരണം സെലക്ടര്‍മാര്‍ക്ക് നല്‍കാനാകുമോ എന്നും ആകാശ് ചോപ്ര ചോദിച്ചു.
 
ഏകദിനത്തില്‍ മികച്ച ബാറ്റിംഗ് ശരാശരിയുണ്ടായിട്ടും സഞ്ജുവിനെ ഒഴിവാക്കിയ തീരുമാനത്തെയും ആകാശ് ചോപ്ര ചോദ്യം ചെയ്തു. കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ധ്രുവ് ജുറല്‍ എന്നിവരില്ലാത്തപ്പോള്‍ പോലും സഞ്ജുവിനെ തിരെഞ്ഞെടുക്കാത്തത് ഏകദിനത്തില്‍ സഞ്ജുവിന്റെ വഴിയടഞ്ഞു എന്നതിന്റെ സൂചനയാണെന്നും ആകാശ് ചോപ്ര പറഞ്ഞു. 14 ഏകദിനങ്ങളില്‍ നിന്ന് 56.67 എന്ന മികച്ച ശരാശരി സഞ്ജുവിനുണ്ടെന്നും ഇത്തരത്തില്‍ താരങ്ങളെ അവഗണിക്കുമ്പോള്‍ സെലക്ടര്‍മാര്‍ തങ്ങളുടെ നിലപാടുകളില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
അനുഭവസമ്പത്ത് ന്യൂസിലൻഡിൽ തുണയാകും, സാഹചര്യങ്ങൾ വിലയിരുത്തി കളിക്കാൻ ശ്രമിക്കും : സഞ്ജു സാംസൺ