1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs West Indies 2nd T20I Match Update

India vs West Indies, 2nd T20I : ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20 ഇന്ന്; സഞ്ജുവിന് നിർണായകം, വൈഭവ് ബെഞ്ചിൽ തന്നെ

India vs Zimbabwe 2nd T20I, Shreyas Iyer, Zimbabwe vs India
India vs West Indies, 2nd T20I: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും. റാഞ്ചിയിലെ ജെ.എസ്.സി.എ സ്‌റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യൻ സമയം രാത്രി ഏഴിന് മത്സരം ആരംഭിക്കും. 
 
സഞ്ജുവിന് നിർണായകം 
 
ഒന്നാം ടി20 മത്സരത്തിൽ നിരാശപ്പെടുത്തിയ മലയാളി താരം സഞ്ജുവിന് ഇന്ന് നിർണായകമാണ്. അഭിഷേകിനൊപ്പം സഞ്ജു ഓപ്പണറായി ഇറങ്ങും. ഒന്നാം ടി20 യിൽ ഒൻപത് പന്തിൽ 11 റൺസ് മാത്രമാണ് സഞ്ജു നേടിയത്. ഇന്നും നിരാശപ്പെടുത്തിയാൽ മൂന്നാം മത്സരത്തിൽ യുവതാരം വൈഭവ് സൂര്യവൻശിക്ക് അവസരം ലഭിച്ചേക്കും.
 
സാധ്യത ഇലവൻ 
 
ഒന്നാം ടി20 മത്സരത്തിലെ സാധ്യത ഇലവനെ ഇന്ത്യ ഇന്നും നിലനിർത്തും. 
 
സഞ്ജു സാംസൺ, അഭിഷേക് ശർമ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, തിലക് വർമ, ശിവം ദുബെ, നമാൻ ധിർ, അക്‌സർ പട്ടേൽ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, മായങ്ക് യാദവ് 
 
പരമ്പര 
 
അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ഇന്ത്യ 1-0 ത്തിനു ലീഡ് ചെയ്യുകയാണ്. ആദ്യ ടി20 യിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. നായകൻ ശ്രേയസ് അയ്യർ സെഞ്ചുറിയോടെ കളിയിലെ താരവുമായി. Also Read: 'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ബെഞ്ചിലിരിക്കുന്നത് ആരാണെന്ന് അവനറിയാം, സമ്മർദ്ദമുണ്ടാകും : സഞ്ജുവിനെ പറ്റി വസീം ജാഫർ