1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. T20 Batting Bowling Ranking Shreyas Iyer

ICC T20I Batting Rankings: ഇടയിലൊരു ഫർഹാൻ, ആദ്യ നാലിൽ മൂന്നും ഇന്ത്യക്കാർ; സഞ്ജു 27-ാം സ്ഥാനത്ത്

India, West Indies, India vs West Indies, India West Indies 1st T20I, Shreyas Iyer
Shreyas Iyer

ICC T20I Batting Rankings: ഐസിസിയുടെ ടി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ ഇന്ത്യക്ക് വൻ നേട്ടം. ആദ്യ നാലിൽ മൂന്ന് പേരും ഇന്ത്യൻ ബാറ്റർമാർ. നായകൻ ശ്രേയസ് അയ്യരാണ് ആദ്യ അഞ്ചിലേക്ക് എത്തിയിരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരം. 
 
ആദ്യ നാലിൽ മൂന്ന് ഇന്ത്യക്കാർ 
 
904 റേറ്റിങ്ങുമായി ഇഷാൻ കിഷനാണ് ഒന്നാം സ്ഥാനത്ത്. 891 റേറ്റിങ്ങോടെ അഭിഷേക് ശർമ രണ്ടാമത്. നായകൻ ശ്രേയസ് അയ്യർ 798 റേറ്റിങ്ങോടെ നാലാം സ്ഥാനത്ത്. പാക്കിസ്ഥാന്റെ സാഹിബ്‌സദ ഫർഹാൻ ആണ് മൂന്നാമത്. നേരത്തെ ശ്രേയസ് ഏഴാം സ്ഥാനത്തായിരുന്നു. 
 
സഞ്ജു 27-ാം സ്ഥാനത്ത് 
 
ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ താരം തിലക് വർമയാണ്. 731 റേറ്റിങ്ങോടെ ഒൻപതാമതാണ് തിലക്. മലയാളി താരം സഞ്ജു സാംസൺ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 27-ാം റാങ്കിലെത്തി. 
 
ബൗളർമാർക്ക് നിരാശ 
 
ടി20 ബൗളർമാരുടെ റാങ്കിങ്ങിൽ ആദ്യ പത്തിൽ ഉള്ളത് ഏക ഇന്ത്യൻ താരം. 649 റേറ്റിങ്ങോടെ അക്‌സർ പട്ടേൽ ഒൻപതാം സ്ഥാനത്തുണ്ട്. ജസ്പ്രിത് ബുംറ 11-ാം സ്ഥാനത്താണ്. Also Read: തുലാവർഷം നാളെ എത്തിയേക്കും; വെറും യെല്ലോ അലർട്ടല്ല ഓറഞ്ച് ! അടുത്ത മൂന്ന് ദിവസം ഇടിമിന്നലോടു കൂടിയ മഴ
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ബൗണ്ടറിയാണെന്ന് വിചാരിച്ചു, ഇനി അമ്പയർ ബൗണ്ടറി കാണിക്കാതെ ഓട്ടം നിർത്തില്ല: റൺഔട്ട് വിവാദത്തിൽ തിലക് വർമ