Sanju Samson: ഇങ്ങനെയാണെങ്കിൽ സഞ്ജുവിന് എല്ലാം നഷ്ടമാകും; ലോകകപ്പ് ഹീറോ 'റഡാറിൽ'
Sanju Samson
Sanju Samson: കഴിഞ്ഞ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടിയത് മലയാളി താരം സഞ്ജു സാംസണിന്റെ മികച്ച പ്രകടനത്തിലൂടെയാണ്. എന്നാൽ ലോകകപ്പ് കഴിഞ്ഞ ശേഷം ഇന്ത്യക്കായി ഇറങ്ങിയപ്പോഴും താരം നിരാശപ്പെടുത്തി. ഇങ്ങനെ പോകുകയാണെങ്കിൽ സഞ്ജുവിന് എന്നന്നേക്കുമായി ടീമിൽ നിന്ന് സ്ഥാനം നഷ്ടമായേക്കും.
അഫ്ഗാനിസ്ഥാനെതിരെയും നിറംമങ്ങി
അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ സഞ്ജു നിരാശപ്പെടുത്തി. ചെറിയൊരു ഇടവേളയ്ക്ക് ശേഷം പ്ലേയിങ് ഇലവനിൽ തിരിച്ചെത്തുമ്പോൾ സഞ്ജു ആരാധകർ വലിയ പ്രതീക്ഷയിലായിരുന്നു. എട്ട് പന്തിൽ പത്ത് റൺസെടുത്താണ് അഫ്ഗാനെതിരെ സഞ്ജു പുറത്തായത്.
ലോകകപ്പിലെ പ്രകടനം
സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയും ഫൈനലിൽ ന്യൂസിലൻഡിനെതിരെയും തകർപ്പൻ ഇന്നിങ്‌സുകൾ, ലോകകപ്പിൽ ഉടനീളം അഞ്ച് ഇന്നിങ്‌സുകളിൽ നിന്ന് 199.37 സ്‌ട്രൈക് റേറ്റിൽ 321 റൺസും. ഇന്ത്യക്കായി ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് സഞ്ജുവിന്റെ ബാറ്റിൽ നിന്നായിരുന്നു.
ലോകകപ്പിന് ശേഷം ഫോംഔട്ട്
ടി20 ലോകകപ്പിന് ശേഷം അയർലൻഡിനെതിരെ 5, 0 എന്നിങ്ങനെയാണ് താരം നേടിയ റൺസ്. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൽ ഒരു റൺസിന് പുറത്തായതോടെ ബെഞ്ചിലേക്ക് താഴ്ന്നു. അഞ്ചാം ടി20 യിൽ 14 പന്തിൽ 27 റൺസുമായി ഭേദപ്പെട്ട പ്രകടനം. ഇപ്പോൾ വെറും 10 റൺസ് ! ഇങ്ങനെ പോയാൽ സഞ്ജുവിന്റെ ഭാവി ത്രിശങ്കുവിലാകുമെന്ന് ഉറപ്പാണ്. Also Read: 'വിവാഹ ശേഷമാണ് അറിഞ്ഞത്, ഞാൻ അയാളുടെ നാലാം ഭാര്യയാണെന്ന കാര്യം'; നടി അഞ്ജുവിന്റെ ജീവിതം