പന്തിനെ കൈവിടില്ല, വിമർശനങ്ങൾക്ക് മറുപടി നൽകി സഞ്ജീവ് ഗോയങ്ക
2025 സീസണില്‍ റെക്കോര്‍ഡ് തുകയായ 27 കോടി മുടക്കി സ്വന്തമാക്കിയ റിഷഭ് പന്ത് 14 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയടക്കം 269 റണ്‍സ് മാത്രമായിരുന്നു നേടിയത്.
റിഷഭ് പന്ത് ലഖ്‌നൗ സൂപ്പര്‍ ജയന്റസ് വിടുമെന്ന വാര്‍ത്തകള്‍ തള്ളികളഞ്ഞ് റ്റീം ഉടമ സഞ്ജീവ് ഗോയങ്ക. പന്തിന്റെ കഴിവില്‍ പൂര്‍ണ്ണമായ വിശ്വാസമുണ്ടെന്നും 2026 സീസണില്‍ അദ്ദേഹം മികച്ച രീതിയില്‍ തന്നെ നയിക്കുമെന്നും ഗോയങ്ക വ്യക്തമാക്കി. 2025 സീസണില്‍ റെക്കോര്‍ഡ് തുകയായ 27 കോടി മുടക്കി സ്വന്തമാക്കിയ റിഷഭ് പന്ത് 14 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയടക്കം 269 റണ്‍സ് മാത്രമായിരുന്നു നേടിയത്. ടീം ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ പന്തിന്റെ ക്യാപ്റ്റന്‍സിയും വിമര്‍ശിക്കപ്പെട്ടിരുന്നു.
നാല് പ്രധാന ഫാസ്റ്റ് ബൗളര്‍മാര്‍ പരിക്കെറ്റ് പുറത്തിരിക്കുമ്പോള്‍ ഒരു ക്യാപ്റ്റന് എന്ത് ചെയ്യാന്‍ കഴിയും. ലഭ്യമായ സാഹചര്യങ്ങളില്‍ നിന്നുകൊണ്ടാണ് നമ്മള്‍ വിലയിരുത്തേണ്ടത്. റിഷഭ് പന്ത് ടീമില്‍ തുടരുമോ എന്ന് പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. അതൊക്കെ കേട്ട് എനിക്ക് ചിരിയാണ് വരുന്നത്. സോഷ്യല്‍ മീഡിയയ്ക്ക് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ആവശ്യമായിരിക്കാം. അതുകൊണ്ടാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നത്. സഞ്ജീവ് ഗോയങ്ക പറഞ്ഞു.