കണക്കുകളിൽ മാത്രം കാര്യമില്ല, കളിക്കാരുടെ സ്പാർക്കും പ്രധാനം: സെലക്ടർമാരെ പിന്തുണച്ച് ഗവാസ്കർ
ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍മാര്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ കടുത്ത അമര്‍ഷം പരസ്യമാക്കി ഇതിഹാസ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. കേവലം കണക്കുകള്‍ മാത്രം പരിഗണിച്ച് താരങ്ങളെ തിരെഞ്ഞെടുക്കുന്നതില്‍ കാര്യമില്ലെന്നും കളിക്കാരുടെ സ്പാര്‍ക്ക് കണ്ടെത്തുന്നത് പ്രധാനമാണെന്നും ഗവാസ്‌കര്‍ പറഞ്ഞു.
ഭുവനേശ്വര്‍ കുമാര്‍, നമന്‍ ധിര്‍ എന്നിവരുടെ സെലക്ഷനുകളെയാണ് ഗവാസ്‌കര്‍ പ്രശംസിച്ചത്. ഐപിഎല്ലില്‍ നടത്തിയ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് 36കാരനായ ഭുവനേശ്വര്‍ കുമാര്‍ വീണ്ടും ടീമില്‍ തിരിച്ചെത്തിയത്. അപ്രതീക്ഷിതമായിരുന്നെങ്കിലും നമന്‍ ധിറിന്റെ സെലക്ഷന്‍ ഗംഭീരമായിരുന്നു ഗവാസ്‌കര്‍ പറയുന്നു.
ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്കെതിരെ എപ്പോഴും പരാതികള്‍ ഉയരുന്നുണ്ട്. എന്നാല്‍ സമീപകാലത്തെ ടീം സെലക്ഷന്‍ നോക്കിയാല്‍ ഭുവനേശ്വര്‍ കുമാറിനെ പ്രായം നോക്കാതെ പ്രകടനം കണക്കിലെടുത്താണ് സെലക്ടര്‍മാര്‍ ടീമിലെടുത്തത്. കളി മാറ്റാന്‍ ശേഷിയുള്ള താരങ്ങളുടെ സ്പാര്‍ക്ക് അറിയുകയാണ് പ്രധാനം. നമന്‍ ധിറിന്റെ സെലക്ഷനില്‍ നിന്നും ഇത് വ്യക്തമാകും. കണക്കുകള്‍ മാത്രമാണ് മാനദണ്ഡമെങ്കില്‍ സ്റ്റാറ്റിസ്റ്റീഷ്യന്മാരെ സെലക്ടര്‍മാര്‍ ആക്കിയാല്‍ മതിയാകും. വലിയ മത്സരങ്ങളില്‍ ടീമിനായി പോരാടാന്‍ കളിക്കാര്‍ക്ക് ശേഷിയുണ്ടോ എന്ന് കണ്ടെത്തുകയാണ് പ്രധാനം. അതെപ്പോഴും റണ്‍സുകളോ വിക്കറ്റുകളോ മാത്രം നോക്കുമ്പോള്‍ നമുക്ക് മനസിലാവണമെന്നില്ല. ഗവാസ്‌കര്‍ പറഞ്ഞു.ALSO READ: കരയിലേക്ക് പിടിച്ചിട്ട മീനിനെ പോലെയായി, വൺ ഡൗൺ വൈഭവിന് പറ്റിയ പണിയല്ല: വിമർശനവുമായി ആർ അശ്വിൻ
