അനുബന്ധ വാര്‍ത്തകള്‍
- ബുമ്ര, തിലക്, സൂര്യ അവരെല്ലാം ചാമ്പ്യൻ പ്ലെയേഴ്സ്, തിരിച്ചുവരുമെന്ന് ജയവർധനെ
- ക്യാപ്റ്റനെ ടീമംഗങ്ങൾക്ക് വിശ്വാസമില്ല, ഡ്രസ്സിംഗ് റൂമിൽ ഹാർദ്ദിക് ഒറ്റപ്പെട്ടെന്ന് മനോജ് തിവാരി
- ഗുജറാത്തിലെ പാണ്ഡ്യയല്ല മുംബൈയിലേത്, ബാറ്റിംഗിലും ബൗളിങ്ങിലും ക്യാപ്റ്റൻസിയിലും വട്ടപൂജ്യം, കണക്കുകൾ
- ഇനി ലക്ഷ്യം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ, ബുമ്രയെ ടെസ്റ്റിൽ മാത്രം കളിപ്പിക്കാൻ ബിസിസിഐ നീക്കം
- അഞ്ച് കളികളിലും വിക്കറ്റില്ല, ബുമ്രയ്ക്ക് സത്യത്തിൽ എന്താണ് സംഭവിച്ചത് ?, കാരണങ്ങൾ വ്യക്തമാക്കി ഇർഫാൻ പത്താൻ
ഹാർദ്ദിക്കിനെ മാറ്റു, അടുത്ത സീസൺ മുതൽ ബുമ്ര നായകനാകട്ടെ, തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കർ
ഐപിഎല്‍ 2026-ല്‍ അഞ്ച് തവണ ചാമ്പ്യന്മാരായെങ്കിലും കഴിഞ്ഞ 5 വര്‍ഷക്കാലമായി മോശം പ്രകടനമാണ് ടീം ഐപിഎല്ലില്‍ പുറത്തെടുക്കുന്നത്. ഏറെ പ്രതീക്ഷയോടെ ഹാര്‍ദ്ദിക് പാണ്ഡ്യയെ നായകസ്ഥാനത്തേക്ക് കൊണ്ടുവന്നെങ്കിലും 3 വര്‍ഷക്കാലം നായകനായി കാര്യമായ നേട്ടമൊന്നും മുംബൈയ്ക്ക് സമ്മാനിക്കാന്‍ ഹാര്‍ദ്ദിക്കിനായില്ല. ഇപ്പോഴിതാ അടുത്ത സീസണില്‍ മുംബൈ ഇന്ത്യന്‍സ് ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തില്‍ പുതുക്കിയെടുക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.
ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് വന്‍ തുകയ്ക്ക് ഹാര്‍ദിക് പാണ്ഡ്യയെ മുംബൈയില്‍ തിരിച്ചെത്തിച്ച നീക്കം പൂര്‍ണ്ണ പരാജയമായിരുന്നുവെന്ന് മഞ്ജരേക്കര്‍ പറയുന്നു. ഹാര്‍ദ്ദിക്കിനെ ക്യാപ്റ്റനാക്കിയ നീക്കം ലക്ഷ്യം കണ്ടില്ല. ഗുജറാത്തില്‍ ഹാര്‍ദ്ദിക്കിനൊപ്പം ആശിഷ് നെഹ്റ കൂടിയുണ്ടായിരുന്നു.ആ ഒരു 'പാക്കേജ് ഡീല്‍' മുംബൈയില്‍ സാധ്യമാകാത്തതാണ് ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി പരാജയപ്പെടാന്‍ കാരണം. അതുകൊണ്ട് മുംബൈ ഇനി ഹാര്‍ദിക്കിന് അപ്പുറത്തേക്ക് ചിന്തിക്കണം,' മഞ്ജരേക്കര്‍ വ്യക്തമാക്കി.
എന്തുകൊണ്ട് ജസ്പ്രീത് ബുംറ?
സൂര്യകുമാര്‍ യാദവോ തിലക് വര്‍മ്മയോ അല്ല, മറിച്ച് ജസ്പ്രീത് ബുംറയാണ് മുംബൈയെ നയിക്കാന്‍ ഏറ്റവും അനുയോജ്യനെന്ന് മഞ്ജരേക്കര്‍ ചൂണ്ടിക്കാണിക്കുന്നു. ബുമ്രയെ പോലെ ക്രിക്കറ്റിനെ റീഡ് ചെയ്യാന്‍ കഴിവുള്ള താരങ്ങള്‍ അധികമില്ല. ബാറ്ററുടെ നീക്കങ്ങള്‍ മുന്‍കൂട്ടി മനസിലാക്കാനും സാഹചര്യം വിലയിരുത്തി പന്തെറിയാനും ബുമ്രയ്ക്ക് കഴിവുണ്ട്. ഇത് ക്യാപ്റ്റന്‍സിയിലും പ്രതിഫലിക്കും. മഞ്ജരേക്കര്‍ പറഞ്ഞു.
ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് പോലെ കടുത്ത സമ്മര്‍ദ്ദമുള്ള കാര്യമാകില്ല ഐപിഎല്ലില്‍ ഒരു ടീമിനെ നയിക്കുന്നത്. ഫിറ്റ്നസ് നിലനിര്‍ത്തികൊണ്ട് ഈ ദൗത്യം നിര്‍വഹിക്കാന്‍ ബുമ്രയ്ക്കാകും. രോഹിത് ശര്‍മയ്ക്ക് പകരമായി ബുമ്രയെ നായകസ്ഥാനത്തേക്ക് ഉയര്‍ത്താത്തത് തന്നെ തെറ്റായിരുന്നുവെന്നും അത് തിരുത്താനുള്ള അവസരമാണ് മുംബൈയ്ക്കുള്ളതെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.