1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Naman dhir breaks 17 years old record for india

15 പന്തിൽ നിന്ന് 42, നമൻ ധിർ തകർത്തത് 17 വർഷം പഴക്കമുള്ള റെക്കോർഡ്

Naman Dhir, Indian record, irfan pathan, India vs Newzealand
ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യിലെ ഇന്ത്യയുടെ ചരിത്രവിജയത്തിന് പിന്നാലെ 17 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ നമന്‍ ധിര്‍. 15 പന്തില്‍ പുറത്താകാതെ 42 റണ്‍സ് നേടിയ നമന്‍ ധിറിന്റെ പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായ പങ്ക് വഹിച്ചത്. ഇതോടെ ഇന്ത്യയ്ക്കായി ടി20 ചെയ്‌സിങ്ങില്‍ ഏഴാം നമ്പറിലോ അതിന് താഴെയോ ബാറ്റിങ്ങിനിറങ്ങി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി നമന്‍ മാറി.
 
2009ല്‍ കൊളംബോയില്‍ ശ്രീലങ്കക്കെതിരെ ഇര്‍ഫാന്‍ പത്താന്‍ നേടിയ 33 റണ്‍സിന്റെ റെക്കോര്‍ഡാണ് നമന്‍ തകര്‍ത്തത്. 280 സ്‌ട്രൈക്ക് റേറ്റില്‍ 5 ഫോറും 2 സിക്‌സും ഉള്‍പ്പടെയായിരുന്നു നമന്റെ പ്രകടനം. സിക്‌സര്‍ നേടിയാണ് നമന്‍ ഇന്ത്യയ്ക്ക് വിജയറണ്‍ നേടിയത്. 225 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ഇന്ത്യ 2 പന്ത് ശേഷിക്കെയാണ് വിജയം സ്വന്തമാക്കിയത്. ടി20 ചരിത്രത്തില്‍ ഇന്ത്യ പിന്തുടര്‍ന്ന് വിജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ബ്രൂക്കിന്റെ ഇരട്ടസെഞ്ചുറി പാഴായി, 429 റണ്‍സടിച്ചിട്ടും ഇംഗ്ലണ്ടിന് തോല്‍വി, ഞെട്ടിച്ച് ശ്രീലങ്ക