അനുബന്ധ വാര്‍ത്തകള്‍
- ഫെയ്സ്ബുക്കും ട്വിറ്ററും പാർലമെന്ററി സമിതിയ്ക്ക് മുന്നിൽ ഹാജരാകണം
- 24 മണിക്കൂറിനിടെ 13,788 പേർക്ക് കൊവിഡ്, രാജ്യത്ത് രോഗബാധിതർ 1,05,71,773
- കോൺസലേറ്റ് ഉദ്യോഗസ്ഥന് നയതന്ത്ര കാർഡ്: സംസ്ഥാന പ്രോട്ടോകോൾ വിഭാഗത്തിനെതിരെ വിദേശകാര്യ വകുപ്പിന്റെ അന്വേഷണം
- വായ്പ നൽകുന്ന ആപ്പുകൾക്ക് ആർബിഐയുടെ ടാഗ്; നയം രൂപീകരിയ്ക്കാൻ റിസർവ് ബാങ്ക്
- ഞങ്ങൾ ഉടൻ കൊൽക്കത്തയിലെത്തും: പശ്ചിമ ബംഗാളിൽ മത്സരിയ്ക്കാനൊരുങ്ങി ശിവസേന
'ക്യാച്ച്മാൻ': ഗാബ്ബ ടെസ്റ്റിൽ പുതിയ റെക്കോർഡ് കൈപ്പിടിയിലൊതുക്കി രോഹിത്
ബ്രിസ്ബെയ്ൻ: ക്രിക്കറ്റിൽ മറ്റൊരു റെക്കോർഡ് കൈപ്പിടിയിലൊതുക്കി രോഹിത് ശർമ്മ, ഇനി ഹിറ്റ്മനെ ക്യാച്ച്മാൻ എന്നും വിശേഷിപ്പിയ്ക്കാം. കാരണം ഇക്കുറി റെക്കോർഡ് ക്യാച്ചിലാണ്. ബ്രിസ്ബെയ്നിൽ ഓസ്ട്രേലിയയ്ക്കെതിരെ നടക്കുന്ന നാലാമത്തെ ടെസ്റ്റിൽ ശര്‍ദ്ദുല്‍ താക്കൂറിന്റെ ബോളിൽ കാമറോണ്‍ ഗ്രീനിന്റെ ക്യാച്ചെടുത്തതോടെയാണ് രോഹിത് ശർമ്മ ഫീൽഡിങ്ങിൽ പുത്തൻ റെക്കോർഡ് കുറിച്ചത്. മത്സരത്തിൽ രോഹിത്തിന്റെ അഞ്ചാമത്തെ ക്യാച്ചായിരുന്നു അത്.
ഓസ്ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ ഒരു ടെസ്റ്റ് മല്‍സരത്തില്‍ ഏറ്റവുമധികം ക്യാച്ചുകളെടുത്ത രണ്ടാമത്തെ ഇന്ത്യന്‍ താരമായി ഇതോടെ രോഹിത് ശർമ്മ മാറി. 1991-92ല്‍ ക്രിഷ് ശ്രീകാന്താണ് ഓസ്ട്രേലിയ്ക്കെതിരെ ഒരു ടെസ്റ്റ് മത്സരത്തിൽ ഇത്രയും ക്യാച്ചുകള്‍ നേടിയിട്ടുള്ളത്. ഓസ്ട്രേലിയക്കെതിരേ ഒരു ടെസ്റ്റില്‍ കൂടുതല്‍ ക്യാച്ചുകളെടുത്ത നാലാമത്തെ ഇന്ത്യന്‍ ഫീല്‍ഡർ എന്ന റെക്കോർഡും രോഹിത് സ്വന്തം പേരിലാക്കി. 1969-70ല്‍ ചെന്നൈയില്‍ നടന്ന ടെസ്റ്റില്‍ ഏക്നാത് സോല്‍ക്കറാണ് ആദ്യമായി ഓസീസിന്റെ അഞ്ചു പേരെ ക്യാച്ച് ചെയ്തു പുറത്താക്കതിയത്. ഗാബ ടെസ്റ്റില്‍ ആദ്യ ഇന്നിങ്സിൽ ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ടിം പെയ്ന് എന്നിവരെയാണ് രോഹിത് ക്യാച്ച് ചെയ്തത്. രണ്ടാം ഇന്നിങ്സിൽ മാര്‍നസ് ലബുഷാനെയെയും കാമറോണ്‍ ഗ്രീനിനെയും താരം ക്യാച്ച് ചെയ്ത് പുറത്താക്കി.