വെബ്ദുനിയ ലേഖകൻ|
Last Modified തിങ്കള്‍, 18 ജനുവരി 2021 (08:46 IST)
ഡൽഹി: ഈ വർഷം അവസാനം നടക്കാനിരിയ്ക്കുന്ന പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിയ്ക്കാൻ ഒരുങ്ങി ശിവസേനയും. ശിവസസേന എംപിയും വക്താവുമായ സഞ്ജയ് റാവത്താണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉദ്ധവ് താക്കറെയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് സഞ്ജയ് റാവത്ത് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രതീക്ഷയോടെ കാത്തിരുന്ന അപ്ഡേറ്റ് ഇതാ. ഞങ്ങൾ ഉടൻ കൊൽക്കത്തയിലെത്തും. സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് മുഖ്യ എതിരാളികളായി ബിജെപി വളർന്നതോടെ ഈ വോട്ട് ബാങ്ക് ലക്ഷ്യംവച്ചാണ്
ശിവസേന മത്സരത്തിന് ഒരുങ്ങുന്നത്.