വായ്പ നൽകുന്ന ആപ്പുകൾക്ക് ആർബിഐയുടെ ടാഗ്; നയം രൂപീകരിയ്ക്കാൻ റിസർവ് ബാങ്ക്

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 18 ജനുവരി 2021 (09:05 IST)
ഡൽഹി: വായ്പ് നൽകുന്ന ആപ്പുകൾക്കായി പ്രത്യേക മാനദണ്ഡങ്ങളും നയവും രൂപീകരിയ്ക്കൻ റിസർവ് ബാങ്ക്. ഡിജിറ്റൽ പണമിടപാട് വഴിയുള്ള തട്ടിപ്പുകൾ വർധിയ്ക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. വായ്പ നൽകുന്ന ആപ്പുകൾക്ക് ഔദ്യോഗിക ടാഗ് നൽകുന്നതടക്കമുള്ള കാര്യങ്ങൾ പരിഗണിയ്ക്കുന്നുണ്ട്, ടാഗ് നൽകുന്നതോടെ തട്ടിപ്പ് ആപ്പുകൾ കണ്ടെത്താം എന്നതിനാലാണ് ഇത് പരിഗണിയ്ക്കുന്നത്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയുള്ള തട്ടിപ്പ് പഠിയ്ക്കുന്നതിനായി രൂപീകരിച്ച സമിതി മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിയ്ക്കും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിയ്ക്കും നയ രൂപീകരണം. ഡിജിറ്റൽ വായ്പ ഇടപാടുകൾ ഉപയോക്താക്കൾക്ക് പ്രയോജനപ്രദമാണ് എന്നാണ് ആർബിഐയുടെ വിലയിരുത്തൽ. അതിനാൽ ഇടപാടുകൾ കൃത്യമായ നിയമങ്ങൾക്ക് കീഴിൽ കൊണ്ടൂവരാനാണ് ആർബിഐ ലക്ഷ്യമിടുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :