കോൺസലേറ്റ് ഉദ്യോഗസ്ഥന് നയതന്ത്ര കാർഡ്: സംസ്ഥാന പ്രോട്ടോകോൾ വിഭാഗത്തിനെതിരെ വിദേശകാര്യ വകുപ്പിന്റെ അന്വേഷണം

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 18 ജനുവരി 2021 (09:25 IST)
യുഎഇ കോൺസലേറ്റ് ഉദ്യോഗസ്ഥന് നയതന്ത്ര പരിരക്ഷ ഉറപ്പാക്കുന്ന കാർഡ് നൽകിയതിൽ സംസ്ഥാന പ്രോട്ടോകോൾ വിഭാഗത്തിനെതിരെ വിദേശകാര്യ വകുപ്പ് അന്വേഷണം നടത്തും. നയതന്ത്രപദവിയുള്ളവര്‍ക്കു മാത്രം നല്‍കുന്ന കാര്‍ഡാണ് ഈജിപ്ത് പൗരനായ കോണ്‍സുലേറ്റിലെ ധനകാര്യവിഭാഗം മുന്‍ മേധാവി ഖാലിദ് അലി ഷൗക്രിക്ക് പ്രോട്ടോകോൾ വിഭാഗം നൽകിയത്. സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും വിദേശകാര്യ വകുപ്പ് അന്വേഷണം നടത്തുക. അതേസമയം ഖാലിദിന് ഒഫീഷ്യൽ എന്ന ടാഗ് മാത്രമാണ് നൽകിയത് എന്നാണ് പ്രോട്ടോകോൾ വിഭാഗത്തിന്റെ വിശദീകരണം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :