തകർച്ചയിൽനിന്നും ഇന്ത്യയെ കരകയറ്റി സുന്ദർ-ഷാർദുൽ സഖ്യം

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 17 ജനുവരി 2021 (13:40 IST)
ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ തകർച്ച നേരിട്ട ഇന്ത്യയെ കരകയറ്റി വാഷിങ്ടൺ സുന്ദർ-ഷാർദുൽ ഠാകൂർ സഖ്യം. വാലറ്റത്ത് യുവതാരങ്ങൾ പൊരുതിയതോടെ 33 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് മാത്രമാണ് വഴങ്ങിയത്. ഏഴാം വിക്കറ്റിൽ 123 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. ആറുവിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യയെ 300 കടത്തിയത് ഇരുവരുടെയും സഖ്യമാണ്. ആദ്യ ഇന്നിങ്സിൽ 336 റൺസ് എന്ന നിലയിലാണ് ഇന്ത്യ പുറത്തായത്. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഓസ്ട്രേലിയ മുന്നാംദിനം കളി അവസാനിയ്ക്കുമ്പോൾ വിക്കറ്റ് നഷ്ടമാകാതെ 21 റൺസ് നേടിയിട്ടുണ്ട്. 20 റണ്‍സുമായി ഡേവിഡ് വാര്‍ണറും ഒരു റണ്ണുമായി മാര്‍ക്കസ് ഹാരിസുമാണ് ക്രീസില്‍. ഇതോടെ ഓസീസിന്റെ ലീഡ് 54 റൺസായി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :