1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Rahane creates unwanted record

ആൻഡേഴ്‌സണിന് മുന്നിൽ വീണ്ടും കീഴടങ്ങി രഹാനെ, നാണക്കേടിന്റെ പുതിയ റെക്കോർഡ്

രഹാനെ
ടെസ്റ്റിൽ നാണക്കേടിന്റെ റെക്കോർഡ് സ്വന്തം പേരിലാക്കി ഇന്ത്യൻ ഉപനായകൻ അജിങ്ക്യ രഹാനെ. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ മൂന്നാം പന്തിൽ ആൻഡേഴ്‌സണിന് മുന്നിൽ റൺസൊന്നുമെടുക്കാതെ പുറത്തായതൊടെയാണ് രഹാനയെ മോശം റെക്കോർഡ് തേടി എത്തിയത്.
 
ടെസ്റ്റിൽ ആന്‍ഡേഴ്‌സണിന് മുന്നില്‍ ഏറ്റവും കൂടുതല്‍ ഡക്കായ ബാറ്റ്‌സ്മാനാണ് രഹാനെ. നാല് തവണ ആന്‍ഡേഴ്‌സണ്‍ രഹാനെയെ റണ്‍സെടുക്കാതെ പുറത്താക്കിയിട്ടുണ്ട്. ഓവലില്‍ രണ്ട് തവണയും ലീഡ്‌സില്‍ ഒരു തവണയും രഹാനയെ ആൻഡേഴ്‌സൺ പൂജ്യത്തിന് മടക്കിയയച്ചിരുന്നു.  ആൻഡേഴ്സണിന് മുന്നിൽ ഇത്തരത്തിൽ മൂന്ന് വീതം പുറത്തായ വിരേന്ദര്‍ സെവാഗ്, മുരളി വിജയ് എന്നീ താരങ്ങളെയാണ് രഹാനെ പിന്നിലാക്കിയത്. 
അടുത്ത ലേഖനം
റൂട്ടിന് പ്രായം 30 മാത്രം, എല്ലാ ബാറ്റിങ് റെക്കോർഡുകളും അയാൾ തകർക്കും