പഴകും തോറും വീര്യമേറുന്ന പേസർ, പ്രായം 30 കടന്നതിന് ശേഷം ആൻഡേഴ്‌സൺ വീഴ്‌ത്തിയത് 343 വിക്കറ്റ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 9 ഫെബ്രുവരി 2021 (12:58 IST)
ജെയിംസ് ആൻഡേഴ്‌സണിന്റെ റിവേഴ്‌സ് സ്വിങ് ബോളുകൾക്ക് മുന്നിൽ അടിപതറി ടീം ഇന്ത്യ. ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഗില്ലിന്റെയും രഹാനെയുടെയും പന്തിന്റെയും നിർണായക വിക്കറ്റുകളാണ് താരം വീഴ്‌ത്തിയത്.

അതേസമയം 30 വയസ് പിന്നിട്ടതിന് ശേഷം ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്‌ത്തിയ താരമെന്ന റെക്കോർഡും ഇംഗ്ലീഷ് പേസർ തന്റെ പേരിൽ കൂട്ടിചേർത്തു. 343 വിക്കറ്റുകളാണ് 30 വയസ് പിന്നിട്ട ശേഷം ആൻഡേഴ്‌സൺ വീഴ്‌ത്തിയത്. 341 വിക്കറ്റുകൾ വീഴ്‌ത്തിയിരുന്ന കോട്‌നി വാൽഷിന്റെ റെക്കോർഡാണ് താരം മറികടന്നത്.

അതേസമയം ഇംഗ്ലണ്ടിന് വേണ്ടി രണ്ടാം ഇന്നിങ്സിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്‌ത്തിയ താരമെന്ന റെക്കോർഡും ആൻഡേഴ്‌സൺ സ്വന്തമാക്കി. 81 വിക്കറ്റുകളാണ് രണ്ടാം ഇന്നിങ്സിൽ ആൻഡേഴ്‌സൺ വീഴ്‌ത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :