1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Captaincy pressure on virat kohli

രഹാനെയുടെ മികച്ച ക്യാപ്‌റ്റൻസി കോലിക്ക് സമ്മർദ്ദമുണ്ടാക്കുന്നു, തുറന്നടിച്ച് മുൻതാരം

രഹാനെ
ഓസീസ് പര്യടനത്തിൽ ഇന്ത്യൻ ടീമിനെ ഐതിഹാസിക വിജയത്തിലേക്ക് നയിച്ച അജിങ്ക്യ രഹാനെയുടെ ക്യാപ്‌റ്റൻസി വിരാട് കോലിയിൽ സമ്റ്ദ്ദം സൃഷ്ടിക്കുന്നതായി മുൻ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയ്‌ഡ്. കോലി അമിതമായ അപ്പീലിങ്ങിലൂടെ അമ്പയർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായും ലോയിഡ് ഡെയിലിമെയിലിൽ കുറിച്ചു.
 
ചെന്നൈയിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ പരാജയത്തെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ് ഇന്ത്യ. 420 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഒടുവിൽ വിവരം കിട്ടുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 175 റൺസെന്ന നിലയിലാണ്. 68 റൺസുമായി നായകൻ വിരാട് കോലിയും റൺസൊന്നുമെടുക്കാതെ ഷഹബാസ് നദീമുമാണ് ക്രീസിൽ.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ആദ്യം അടിച്ചിട്ടു, പിന്നീട് എറിഞ്ഞിട്ടു: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്‌ക്ക് 227 റൺസിന്റെ തോൽവി