അനുബന്ധ വാര്‍ത്തകള്‍
- ആദ്യം അടിച്ചിട്ടു, പിന്നീട് എറിഞ്ഞിട്ടു: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്‌ക്ക് 227 റൺസിന്റെ തോൽവി
- ക്ലൈവ് ലോയ്ഡിനെ പിന്തള്ളി, മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി ഇന്ത്യൻ നായകൻ
- രോഹിത് നിരാശപ്പെടുത്തുന്നു: ഇനി മായങ്കും കെഎൽ രഹുലും ഓപ്പൺ ചെയ്യട്ടെ എന്ന് ആരാധകർ
- 22100കോടി രൂപയുടെ നികുതി കുടിശിക: വോഡഫോണിനെതിരെ കേന്ദ്രസര്‍ക്കാര്‍
- 24ദിവസം കൊണ്ട് 60ലക്ഷത്തിലധികം പേര്‍ക്ക് വാക്സിന് നല്കി ഇന്ത്യ
ചെന്നൈയിൽ ടീം ഇന്ത്യയ്ക്ക് ഇരുട്ടടി; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നാലാം സ്ഥാനത്തേക്ക് വീണു
ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ തോൽവിയോടെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്‌ക്ക് കനത്ത തിരിച്ചടി. ആദ്യ ടെസ്റ്റിന് മുൻപ് പട്ടികയിൽ രണ്ടാമതായിരുന്ന ഇന്ത്യ ഒറ്റയടിയ്‌ക്കാണ് നാലാം സ്ഥാനത്തേക്ക് വീണിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ വലിയ മാർജിനിൽ തോറ്റതാണ് ഇന്ത്യയ്‌ക്ക് തിരിച്ചടിയായത്.
അതേസമയം 70.2 ശതമാനം പോയിന്റോടെയാണ് ഇംഗ്ലണ്ട് ആദ്യമായി ലോക ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്തി. ന്യൂസിലാന്‍ഡ് (70), ഓസ്‌ട്രേലിയ (69.2) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 68.3 വിജയശതമാനമുള്ള ഇന്ത്യ നാലാം സ്ഥാനത്തും. അതേസമയം ടെസ്റ്റ് പരമ്പരയിൽ ഒരു പരാജയം കൂടി സംഭവിക്കുകയാണെങ്കിൽ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യതയെ അത് സാരമായി ബാധിക്കും. ന്യൂസിലൻഡ് ലോക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത നേടിയതിനാൽ ഇനി വരുന്ന മത്സരങ്ങൾ ഇന്ത്യയ്‌ക്ക് നിർണായകമാണ്.