അനുബന്ധ വാര്‍ത്തകള്‍
- അനാവശ്യ വിവാദങ്ങൾ വേണ്ട, മുസ്തഫിസുറിനെ ഒഴിവാക്കാൻ കൊൽക്കത്തയോട് ആവശ്യപ്പെട്ട് ബിസിസിഐ, അസാധാരണ ഇടപെടൽ
- Cameroon Green: ഐപിഎല്ലിൽ പച്ച പിടിച്ചു, പക്ഷേ ആഷസിൽ ചാരമായി, 25 കോടി നേടിയതിന് പിന്നാലെ കാമറൂൺ ഗ്രീൻ പൂജ്യത്തിന് പുറത്ത്
- ഗ്രീനിനെ വിളിച്ചെടുത്തത് 25.2 കോടിക്ക്, പക്ഷേ കൈയ്യിൽ കിട്ടുക 18 കോടി മാത്രം, കാരണം, ബിസിസിഐയുടെ ഈ നിബന്ധന
- ടീമുകളുടെ കയ്യിലുള്ളത് 237.5 കോടി, ഐപിഎല്ലിലെ വിലകൂടിയ താരമായി മാറാൻ കാമറൂൺ ഗ്രീൻ
- മറ്റൊരു ടീമിന്റെയും ജേഴ്സി അണിയില്ല, റസ്സല്‍ ഐപിഎല്‍ മതിയാക്കി, ഇനി കെകെആര്‍ പവര്‍ കോച്ച്
എനിക്കെന്ത് ചെയ്യാൻ പറ്റും, ഐപിഎല്ലിൽ നിന്നും പുറത്താക്കിയതിൽ മൗനം വെടിഞ്ഞ് മുസ്തഫിസുർ റഹ്മാൻ
മുംബൈ: ഐപിഎല്‍ 19-ാം പതിപ്പിന് മുന്നോടിയായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിരയില്‍ നിന്ന് അപ്രതീക്ഷിതമായി പുറത്താക്കപ്പെട്ട പശ്ചാത്തലത്തില്‍ ആദ്യ പ്രതികരണവുമായി ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാന്. 9.20 കോടി രൂപയ്ക്ക് താരലേലത്തില്‍ കൊല്‍ക്കത്ത താരത്തെ സ്വന്തമാക്കിയിരുന്നെങ്കിലും ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധം മോശമായ പശ്ചാത്തലത്തിലാണ് താരത്തെ റിലീസ് ചെയ്യണമെന്ന് ബിസിസിഐ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് ആവശ്യപ്പെട്ടത്.
ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ മത്സരത്തിന് ശേഷം ബംഗ്ലാദേശ് സ്പോര്‍ട്സ് മാധ്യമത്തിനോട് സംസാരിക്കവെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. 'അവര്‍ എന്നെ ടീമില്‍ നിന്ന് ഒഴിവാക്കിയാല്‍ മറ്റെന്ത് ചെയ്യാന്‍ പറ്റും. ഈ തീരുമാനങ്ങള്‍ ഒന്നും എന്റെ കൈയിലല്ല', എന്നായിരുന്നു താരത്തിന്റെ പ്രതികരണം.
അതേസമയം ഇത്തരമൊരു അനുഭവം ആദ്യമാണെന്നും ബംഗ്ലാദേശ് താരങ്ങളുടെ അന്തസ്സിനും സുരക്ഷയ്ക്കുമാണ് മുന്‍ഗണന നല്‍കുന്നതെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ചിലരെ മാത്രം ഒറ്റപ്പെടുത്തുന്ന ആശയങ്ങളില്‍ നിന്നും പിന്മാറണമെന്നും ബിസിബി വ്യക്തമാക്കി.