ഇന്ത്യയിൽ കളിക്കാനാവില്ല, ബംഗ്ലാദേശിൻ്റെ ആവശ്യം ഐസിസി അംഗീകരിച്ചേക്കുമെന്ന് റിപ്പോർട്ട്

Bangladesh cricket board, Cricket News, T20 worldcup,India- Bangladesh,ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്, ക്രിക്കറ്റ് വാർത്ത, ടി20 ലോകകപ്പ്,ഇന്ത്യ- ബംഗ്ലാദേശ്
രേണുക വേണു| Last Modified തിങ്കള്‍, 5 ജനുവരി 2026 (11:28 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്‌മാനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റിലീസ് ചെയ്തതോടെ ഇന്ത്യ- ബംഗ്ലാദേശ് അസ്വാരസ്യങ്ങള്‍ ക്രിക്കറ്റിലേക്കും. ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന തങ്ങളുടെ ടി20 ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. താരങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് കാണിച്ചാണ് ബംഗ്ലാദേശിന്റെ നടപടി.

ബംഗ്ലാദേശിലെ ഹിന്ദുന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ കടുത്ത സാഹചര്യത്തില്‍ ബംഗ്ലാദേശ് താരമായ മുസ്തഫിസുര്‍ റഹ്‌മാന്‍ ഐപിഎല്‍ കളിക്കുന്നതിനെ തീവ്ര സംഘടനകള്‍ എതിര്‍ത്തിരുന്നു. ഇത് കണക്കിലെടുത്ത് മുസ്തഫിസുറിനെ റിലീസ് ചെയ്യാന്‍ കൊല്‍ക്കത്തയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ നടപടി ബംഗ്ലാദേശിനെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയത്. കരാറില്‍ ഉണ്ടായിരുന്ന ഒരു ബംഗ്ലാദേശ് കളിക്കാരന് സുരക്ഷയൊരുക്കാന്‍ ഇന്ത്യയ്ക്കാകില്ലെങ്കില്‍ ലോകകപ്പിന് ഇന്ത്യയിലേക്ക് ടീമിനെ അയക്കുന്നത് സുരക്ഷിതമാണെന്ന് തങ്ങള്‍ കരുതുന്നില്ലെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്.

ലോകകപ്പില്‍ കൊല്‍ക്കത്തയിലും മുംബൈയിലുമായി നടക്കേണ്ട ബംഗ്ലാദേശിന്റെ നാല് മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. മുസ്തഫിസുര്‍ റഹ്‌മാനെ ഐപിഎല്ലില്‍ നിന്നും വിലക്കിയ തീരുമാനത്തോടെ ബംഗ്ലാദേശില്‍ ഐപിഎല്‍ സംപ്രേക്ഷണം ചെയ്യുന്നത് തടയാനും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ആലോചിക്കുന്നുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :