ഗ്രീനിനെ വിളിച്ചെടുത്തത് 25.2 കോടിക്ക്, പക്ഷേ കൈയ്യിൽ കിട്ടുക 18 കോടി മാത്രം, കാരണം, ബിസിസിഐയുടെ ഈ നിബന്ധന

Cameroon Green, IPL Mini Auction, KKR, IPL News,CSK,കാമറൂൺ ഗ്രീൻ, ഐപിഎൽ മിനി ഓക്ഷൻ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിങ്ങ്സ്
അഭിറാം മനോഹർ| Last Modified ചൊവ്വ, 16 ഡിസം‌ബര്‍ 2025 (16:28 IST)
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ വിദേശതാരമായി കാമറൂണ്‍ ഗ്രീന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെത്തിയെങ്കിലും ഓസീസ് താരത്തിന് പ്രതിഫലമായി ലഭിക്കുക 18 കോടി രൂപ മാത്രം. ടീമിലെ വിദേശതാരത്തിന് ലേലത്തില്‍ നല്‍കാവുന്ന പരമാവധി തുകയ്ക്ക് ബിസിസിഐ ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനയാണ് ഗ്രീനിന് 7 കോടി രൂപ നഷ്ടമുണ്ടാക്കിയിരിക്കുന്നത്.

ടീമില്‍ നിലനിര്‍ത്തുന്ന താരത്തിന് മുടക്കിയ ഉയര്‍ന്ന തുകയോ, വിളിച്ചെടുത്ത വിദേശതാരത്തിന് മുടക്കുന്ന ഉയര്‍ന്ന തുകയോ ഇതില്‍ ഏതാണ് കുറവ്, ആ തുക മാത്രമാകും വിദേശതാരങ്ങളെ വലിയ വിലയ്ക്ക് വിളിച്ചെടുത്താലും ആ വിദേശതാരത്തിന്റെ കയ്യിലെത്തുക. നിലവില്‍ ഒരു ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങള്‍ക്കായി മുടക്കാവുന്ന പരമാവധി തുക 18 കോടി രൂപയാണ്. അതുകൊണ്ട് തന്നെ 25.20 കോടിക്ക് വിളിച്ചെടുത്താലും ഗ്രീനിന് 18 കോടി രൂപ മാത്രമാകും കയ്യില്‍ ലഭിക്കുക.

അതേസമയം ഗ്രീനിനെ സ്വന്തമാക്കിയ കൊല്‍ക്കത്തെ 25.20 കോടി രൂപ തന്നെ മുടക്കണം. 18 കോടി കഴിഞ്ഞ് വരുന്ന 7.20 കോടി രൂപ ബിസിസിഐയ്ക്ക് നല്‍കണം. ഈ തുക കളിക്കാരുടെ ക്ഷേമപ്രവര്‍ത്തനത്തിനുള്ള ഫണ്ടിലേക്ക് വിനിയോഗിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :