മറ്റൊരു ടീമിന്റെയും ജേഴ്‌സി അണിയില്ല, റസ്സല്‍ ഐപിഎല്‍ മതിയാക്കി, ഇനി കെകെആര്‍ പവര്‍ കോച്ച്

Andre russel, Andre russel KKR, Andre russel IPL,IPL News,ആന്ദ്രേ റസ്സൽ,ആന്ദ്രേ റസ്സൽ കൊൽക്കത്ത, ആന്ദ്രേ റസ്സൽ ഐപിഎൽ,ഐപിഎൽ വാർത്ത
അഭിറാം മനോഹർ| Last Modified ഞായര്‍, 30 നവം‌ബര്‍ 2025 (16:59 IST)
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഇതിഹാസ താരമായ വെസ്റ്റിന്‍ഡീസ് താരം ആന്ദ്രെ റസ്സല്‍ ഐപിഎല്ലില്‍ നിന്നും വിരമിച്ചു. 2026ലെ ഐപിഎല്‍ സീസണിന് മുന്നോടിയായി താരത്തെ കെകെആര്‍ റിലീസ് ചെയ്തതിന് പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.


വിരമിച്ചെങ്കില്‍ കൊല്‍ക്കത്ത ടീമിന്റെ പുതിയ പവര്‍ കോച്ചായി റസ്സല്‍ ടീമില്‍ തുടരും. ഐപിഎല്ലില്‍ ആദ്യ സീസണില്‍ ഡല്‍ഹി ഡയര്‍ഡെവിള്‍സിനായാണ് റസ്സല്‍ കളിച്ചത്. പിന്നീട് കൊല്‍ക്കത്ത ടീമിലെത്തിയ റസ്സല്‍ 12 സീസണുകളിലായി കൊല്‍ക്കത്ത ടീമിനൊപ്പമാണ്.കൊല്‍ക്കത്ത നേടിയ 2 ഐപിഎല്‍ കിരീടങ്ങളില്‍ വലിയ പങ്കാണ് റസ്സല്‍ വഹിച്ചത്. 140 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 2651 റണ്‍സും 123 വിക്കറ്റും താരം നേടിയിട്ടുണ്ട്. ഇതില്‍ കൊല്‍ക്കത്തയ്ക്കായി 2592 റണ്‍സും 122 വിക്കറ്റുമാണ് താരം സ്വന്തമാക്കിയിട്ടുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :