അനുബന്ധ വാര്‍ത്തകള്‍
- ആമിർ ഖാനെ കൊലക്കേസ് പ്രതിയാക്കി പാകിസ്ഥാൻ ചാനൽ, 17 വർഷത്തിന് ശേഷം കുറ്റ വിമുക്തനായി എന്ന് വാർത്ത
- അന്നങ്ങനെ ചെയ്തതിൽ നാണക്കേട് തോന്നുന്നു, ധോണിയെ ചീത്ത വിളിച്ച സംഭവത്തെ പറ്റി ആശിഷ് നെഹ്റ
- കൊവിഡ് 19; പാകിസ്ഥാന് 45 കോടി പ്രഖ്യാപിച്ച് ഷാരൂഖ് ഖാൻ, വീഡിയോയ്ക്ക് പിന്നിലെ സത്യമെന്ത്?
- ടെസ്റ്റ് ക്രിക്കറ്റിൽ വിപ്ലവം കൊണ്ടുവന്നത് സെവാഗല്ല, മുൻ പാകിസ്ഥാൻ താരത്തെ പുകഴ്ത്തി വസീം അക്രം
- ഐപിഎല്ലിനായി ബിസിസിഐയുടെ പ്ലാൻ ബി, ടൂർണമെന്റ് ഈ മാസങ്ങളിലേക്ക് മാറ്റിവെച്ചേക്കും
മുൻപും ശേഷവും ഒത്തുകളി നടന്നു, തനിക്ക് മാത്രം തിരിച്ചുവരാൻ അവസരം ലഭിച്ചില്ല: ആസിഫ്
പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ എന്നല്ല ഒരു കാലത്ത് ലോകക്രികറ്റിലെ തന്നെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറായിരുന്നു പാക് പേസറായ മുഹമ്മദ് ആസിഫ്. ഒരു കാലത്ത് ക്രിക്കറ്റ് കളിക്കളങ്ങളെ ഭരിക്കുമെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ അനായാസമായി ബോൾ സ്വിങ്ങ് ചെയ്യിക്കുമായിരുന്ന താരം ഒത്തുക്കളി വിവാദത്തിൽ കുടുങ്ങിയത് ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്. ഒത്തുക്കളി വിവാദത്തിന് ശേഷമുള്ള സംഭവങ്ങളെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് മുഹമ്മദ് ആസിഫ് ഇപ്പോൾ.
2010ല്‍ ഇംഗ്ലണ്ട് പര്യടനത്തിലാണ് ആസിഫ് ഒത്തുകളി കേസില്‍ അകപ്പെടുന്നത്. തുടർന്ന് ഏഴ് വര്‍ഷത്തേക്ക് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിലക്കും ലഭിച്ചു. എന്നാൽ തെറ്റ് സംഭവിച്ചുപോയെന്നും പലര്‍ക്കും ഇത് സംഭവിച്ചിട്ടുണ്ടെന്നും ആസിഫ് പറയുന്നു. തനിക്ക് മുൻപും ശേഷവും പലരും ഒത്തുക്കളിയിൽ കുടുങ്ങി. എന്നാല്‍ അവര്‍ക്കൊന്നും ലഭിച്ച പരിഗണനയും പിന്തുണയും തനിക്ക് ലഭിച്ചിച്ചില്ലെന്നും ആസിഫ് പറയുന്നു.