ടെസ്റ്റ് ക്രിക്കറ്റിൽ വിപ്ലവം കൊണ്ടുവന്നത് സെവാഗല്ല, മുൻ പാകിസ്ഥാൻ താരത്തെ പുകഴ്ത്തി വസീം അക്രം

അഭിറാം മനോഹർ| Last Modified ചൊവ്വ, 31 മാര്‍ച്ച് 2020 (16:26 IST)
വളരെ നേരം ശാന്തമായി നിന്ന് വിക്കറ്റുകൾ നഷ്ടപ്പെടുത്താതെ ഇന്നിങ്സ് കെട്ടിപടുക്കുക, അനാവശ്യ ഷോട്ടുകൾ ഒഴക്വാക്കി മോശം പന്തുകളെ മാത്രം ശിക്ഷിക്കുക എന്നതായിരുന്നു ഏറെ കാലമായി ടെസ്റ്റ് ഓപ്പണിങ് ബാറ്റ്സ്മാന്മാരുടെ ജോലി. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിന്റെ ഈ ഒരു സ്വഭാവം തന്നെ മാറ്റിമറിച്ച താരമായിരുന്നു ഇന്ത്യയുടെ വിരേന്ദർ സെവാഗ്. ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് ബാറ്റ്‌സ്മാന്മാരില്‍ ഒരാളായിട്ടാണ് ലോകം സെവാഗിനെ ഇന്ന് കാണുന്നത്. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിന്റെ സ്വഭാവം തന്നെ മാറ്റിയ താരം സെവാഗല്ലെന്നാണ് മുൻ പാകിസ്ഥാൻ ക്യാപ്റ്റനും സ്വിങ്ങ് സുൽത്താനുമായ വസീം അക്രത്തിന്റെ അഭിപ്രായം.

മുൻ പാകിസ്ഥാൻ താരമായ അഫ്രീദിയാണ്ടെസ്റ്റ് ക്രിക്കറ്റിൽ വിപ്ലവം കൊണ്ടുവന്നതെന്നാണ് അക്രം പറയുന്നത്.സെവാഗ് ക്രിക്കറ്റിലേക്ക് വരുന്നതിന് മുമ്പ്
അഫ്രീദി ടെസ്റ്റിലെ ഓപ്പണിംഗ് ബാറ്റിംഗിന് പുതിയ മാനങ്ങള്‍ നൽകി കഴിഞ്ഞിരുന്നു.99-2000 കാലഘട്ടത്തിൽ തന്നെ ഇത് സംഭവിച്ചിരുന്നു.മോശം പന്തുകളെ സിക്സർ പറത്തുന്ന കാര്യത്തിൽ അഫ്രീദി വിദഗ്ധനായിരുന്നുവെന്നും അക്രം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :