ആമിർ ഖാനെ കൊലക്കേസ് പ്രതിയാക്കി പാകിസ്ഥാൻ ചാനൽ, 17 വർഷത്തിന് ശേഷം കുറ്റ വിമുക്തനായി എന്ന് വാർത്ത

വെബ്ദുനിയ ലേഖകൻ| Last Updated: ഞായര്‍, 19 ഏപ്രില്‍ 2020 (13:02 IST)
ബോളിവുഡ് സൂപ്പർ താരം ആമിര്‍ ഖാനെ കൊലക്കേസ് പ്രതിയാക്കി പാകിസ്ഥാൻ ചാനല്‍. 17 വർഷത്തിന് ശേഷം കുറ്റ വിമുക്തതനായി എന്നാണ് പാകിസ്ഥാൻ മാധ്യമത്തിൽ വന്ന വാർത്ത. മാധ്യമ പ്രവർത്തകയായ നൈല ഇനായത് ആണ് ചാനലിലെ വാർത്തയുടെ സ്ക്രീൻഷോട്ട് സമൂഹ്യ മാധ്യമങ്ങൾ വഴി പങ്കുവച്ചത്.

'ഹെഡ്‌ലൈൻ: 17 വര്‍ഷത്തിന് ശേഷം എംക്യുഎം പാര്‍ട്ടിയുടെ നേതാവായ ആമിര്‍ ഖാന്‍ കൊലപാതക കേസില്‍ കുറ്റവിമുക്തനായി. 1'7 വര്‍ഷമായിട്ടും ആമിര്‍ ഖാന്‍ ഒരു ഇന്ത്യന്‍ നടനാണെന്ന കാര്യം പാകിസ്ഥാന് അറിയില്ല എന്ന് വാർത്തയുടെ സ്ക്രീൻ ഷോട്ട് പങ്കുവച്ചുകൊണ്ട് നൈല ഇനായത് ട്വീറ്റില്‍ കുറിച്ചു. ചാനല്‍ ഉടന്‍ തെറ്റു തിരുത്തിയെങ്കിലും സ്‌ക്രീന്‍ ഷോട്ട് തരംഗമായി മാറുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :